AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Sudhi: ‘ദൈവം തന്ന സമ്മാനമാണ് രേണു; ഒന്നുമില്ലാത്ത സമയത്ത് എന്നെയും മകനെയും സ്വീകരിച്ച ആളാണ്’; ഭാര്യയെ കുറിച്ച് സുധി പറഞ്ഞത്

Kollam Sudhi About His Wife Renu: ഇതിനിടെ ഭാര്യയായ രേണുവിനെ കുറിച്ച് മുന്‍പൊരിക്കല്‍ സുധി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സുധിയുടെ ഭാര്യയും മക്കളുമൊക്കെ സര്‍പ്രൈസായി എത്തിയിരുന്നു. അപ്പോഴായിരുന്നു സുധിയുടെ തുറന്നുപറച്ചിൽ.

Kollam Sudhi: ‘ദൈവം തന്ന സമ്മാനമാണ് രേണു; ഒന്നുമില്ലാത്ത സമയത്ത് എന്നെയും മകനെയും സ്വീകരിച്ച ആളാണ്’; ഭാര്യയെ കുറിച്ച് സുധി പറഞ്ഞത്
Kollam Sudhi, Renu Sudhi
sarika-kp
Sarika KP | Published: 02 May 2025 12:59 PM

മിമിക്രി വേദികളിൽ നിറസാന്നിധ്യമായിരുന്നു കൊല്ലം സുധി. എന്നാൽ നടന്റെ ആകസ്മിക വിയോഗം മലയാളി പ്രേക്ഷകർക്ക് തീരാനഷ്ടമായി മാറി. ജീവിതം കെട്ടിപ്പടുത്ത് വരുന്നതിനിടെയാണ് സുധി വാഹനാപകടത്തിൽ മരിച്ചത്. ഇതോടെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം അനാഥമായി. എന്നാൽ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നിരവധി പേര്‍ രംഗത്ത് എത്തി.

എന്നാൽ പിന്നീട് സുധിയുടെ ഭാര്യ രേണു അഭിനയിക്കാന്‍ തുടങ്ങി. റീലുകളിലും ഷോർട്ട് ഫിലിമിലും അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി രേണുവിനെതിരെ വലിയ വിമർശനങ്ങളാണ് നടക്കുന്നത്. ദാസേട്ടൻ കോഴിക്കോടും രേണുവും ഒന്നിച്ചഭിനയിച്ചതിനു ശേഷമാണ് സൈബർ ആക്രമണം കൂടിയത്. രേണു പങ്കുവയ്ക്കുന്ന മിക്ക പോസ്റ്റുകൾക്ക് താഴെയും മോശം കമന്റുകൾ വരാറുണ്ട്. ഇതിനൊക്കെ രേണു തക്കതായ മറുപടി നൽകുന്നുണ്ട്.

Also Read:ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയ? ‘ചേർത്ത് വെച്ചാലും ചേരാത്ത ജീവിതമെന്ന് പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!

ഇതിനിടെ ഭാര്യയായ രേണുവിനെ കുറിച്ച് മുന്‍പൊരിക്കല്‍ സുധി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സുധിയുടെ ഭാര്യയും മക്കളുമൊക്കെ സര്‍പ്രൈസായി എത്തിയിരുന്നു. അപ്പോഴായിരുന്നു സുധിയുടെ തുറന്നുപറച്ചിൽ.

രണ്ടാം ഭാര്യയും മക്കളെയും വേദിയില്‍ കൊണ്ട് വന്ന അവരുടെ വിശേഷങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഒന്നുമില്ലാതെ നിന്ന സമയത്ത് തന്നെയും ആദ്യ ഭാര്യയിലുള്ള മകനെയും സ്വന്തമായി സ്വീകരിച്ച ആളാണ് രേണു എന്നാണ് അന്ന് സുധി പറഞ്ഞത്. അവളുടെ സ്‌നേഹം ദൈവം തന്ന സമ്മാനമാണെന്നാണ് സുധി പറയുന്നത്. അവളുടെ മൂത്ത മകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവള്‍ക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവന്‍ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സുധി വ്യക്തമാക്കുന്നു.