Director Shamzu Zayba: പണം തട്ടിപ്പ്! അഭിലാഷം സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

Director Shamzu Zayba Arrested: സിനിമ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചതായും പരാതിയിൽ പറയുന്നു. ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ ആരോപണങ്ങൾ ഉണ്ട്....

Director Shamzu Zayba: പണം തട്ടിപ്പ്! അഭിലാഷം സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

Shamsu Zayaba

Updated On: 

18 Feb 2026 | 10:41 AM

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീൻ( ഷംസു സൈബ) ആണ് അറസ്റ്റിൽ ആയത്. നിർമ്മാതാവായ ആൻ സരി​ഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. കരാറിനേക്കാൾ കൂടുതൽ തുക സിനിമ ചിത്രീകരണത്തിന് വേണ്ടി കൈവശപ്പെടുത്തിയെന്നാണ് നിർമ്മാണം നൽകിയ പരാതി. കൂടാതെ സിനിമ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചതായും പരാതിയിൽ പറയുന്നു. ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ ആരോപണങ്ങൾ ഉണ്ട്.

നിലവിൽ സംവിധായകൻ അല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല. അതേസമയം നിർമാതാവായ ആൻ സരി​ഗ തന്നോട് പക തീർക്കുകയാണെന്നാണ് സംവിധായകന്റെ പ്രതികരണം. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നും ഷംസു പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഷൂട്ടിങ്ങിന് സമയത്ത് നിർമ്മാതാവുമായി വാക്കു തർക്കം ഉണ്ടായിരുന്നു എന്നും ഇതിന്റെ പകതീർക്കുവാണ് ഇപ്പോൾ എന്നും ഷംസു.

അതേസമയം സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലം സംബന്ധിച്ച് തർക്കങ്ങൾ നടന്നതായും വിവരങ്ങൾ എത്തുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ സിനിമാറ്റോഗ്രാഫർ പരാതി നൽകിയിരുന്നു. റിലീസിനു ശേഷം പ്രതിഫലം നൽകാമെന്ന് നിർമ്മാതാവിന്റെ ഉറപ്പിൽ പിന്നീട് അത് ഒത്തു തീർപ്പാക്കുകയായിരുന്നു.

മണിയറയിലെ അശോകൻ എന്ന സിനിമയ്ക്ക് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. 2025 റിലീസ് ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ് അർജുൻ അശോകൻ തൻവീർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയത്. തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും സാമ്പത്തികമായി വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓ ടി ടി യിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്