AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Shiju Ar: വീട്ടിലെ എതിർപ്പുകൾ അവഗണിച്ച വിവാഹം; ഒടുവിൽ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ഷിജു

Shiju AR Reveals Divorce from Wife Preethi Prem: പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണിതെന്ന് പറഞ്ഞ ഷിജു, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോടായും പറഞ്ഞു.

Actor Shiju Ar: വീട്ടിലെ എതിർപ്പുകൾ അവഗണിച്ച വിവാഹം; ഒടുവിൽ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ഷിജു
Actor Shiju
sarika-kp
Sarika KP | Updated On: 17 Dec 2025 11:18 AM

മലയാള സിനിമയിലും സിരീയലിലും മികച്ച വേഷങ്ങൾ ചെയ്തും ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയുമായ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ഷിജു. ഇപ്പോഴിതാ നടൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിയുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള നടന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഷിജു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണിതെന്ന് പറഞ്ഞ ഷിജു, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോടായും പറഞ്ഞു.

Also Read:‘അദ്ദേഹം മാത്രമാണ് എന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ വന്നത്; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയാണ്’; മഞ്ജു പിള്ള

താനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബ​ഹുമാനത്തോടെയാണ് തങ്ങൾ വേർപിരിയാൻ തീരുമാനിച്ചതെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും നടൻ പറഞ്ഞു. പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയാണ് ഈ തീരുമാനമെന്നും എല്ലാ പിന്തുണകൾക്കും നന്ദിയെന്നും ഷിജു കുറിപ്പിൽ പറയുന്നു.

ഇരുവരും സുഹൃത്തുക്കളായിരുന്നു പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2009 ൽ ആണ് വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിർത്തിരുന്നു. ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ വിഷയങ്ങൾ ഏറെ ഉണ്ടായിരുന്നു. പിന്നെ അതൊക്കെ ശരിയായി എന്ന് ഒരിക്കൽ നടൻ തുറന്നുപറഞ്ഞിരുന്നു.