Suresh Gopi: അന്ന് അദ്ദേഹം 1 ലക്ഷം വാങ്ങുന്ന സമയമാണ്, ചോദിക്കുമ്പോൾ 50,000 വരെ തരും

വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടുനിന്ന നടൻ അപ്പ ഹാജ തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുന്നു. സുരേഷ് ഗോപി നൽകിയ സാമ്പത്തിക സഹായത്തെക്കുറിച്ചും, മമ്മൂട്ടിയുമായും മറ്റ് പ്രമുഖ താരങ്ങളുമായുമുള്ള ആഴത്തിലുള്ള സൗഹൃദങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നു.

Suresh Gopi: അന്ന് അദ്ദേഹം 1 ലക്ഷം വാങ്ങുന്ന സമയമാണ്, ചോദിക്കുമ്പോൾ 50,000 വരെ തരും

Actor Appa Haja

Updated On: 

20 Feb 2026 | 02:00 PM

ഹരിഹർ നഗറിൽ സ്കൂട്ടറിൽ കാറ്റൂതിച്ചതിന് രണ്ടാം ഭാഗത്തിൽ മഹാദേവനെയും അപ്പുക്കുട്ടനെയും കൊണ്ട് തൻ്റെ പകരം വീട്ടി. അപ്പ ഹാജ എന്ന കഥാപാത്രത്തിന് ഒരുകാലത്ത് മലയാള സിനിമയിൽ മറ്റൊരു ഐഡൻ്റിൻ്റി ആവശ്യമില്ലായിരുന്നുവേണ് പറയാൻ. ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിൻ്റെ ഓർമകളിൽ പഴയ കാലങ്ങളിലെ നിരവധി കഥകളാണ് നിറയുന്നത്. സാമ്പത്തിക പ്രതിസന്ധികളിൽ സഹായിച്ച സിനിമയിലെ സുഹൃത്തുക്കളെ പറ്റിയും താരം മനസ്സ് തുറക്കുന്നുണ്ട്,.

സിനിമയിൽ നിന്ന് വിട്ടുനിന്നത് യാദൃശ്ചികമായി സംഭവിച്ച ഒരു ഇടവേളയല്ലെന്നും, ബിസിനസ്സ് തിരക്കുകളിലായിരുന്നതുകൊണ്ട് മനഃപൂർവം മാറി നിന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്ത് ഫുട്‌വെയർ ബിസിനസ് നിർത്തിയതിന് ശേഷം ചെറിയ രീതിയിലുള്ള മറ്റു ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരുമായുള്ള സൗഹൃദത്തെ പറ്റിയും അദ്ദേഹം വ്യക്തമാക്കുന്നു.

ALSO READ: Meenakshi Dileep: മീനാക്ഷി കാരണം ദിലീപ് രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ പരിഹസിക്കപ്പെട്ടേനേ

ഒരു പരിചയക്കാരന്റെ മകന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സുരേഷ് ഗോപി സഹായം നൽകാൻ സഹായിച്ചു. കൂടാതെ,  ബിസിനസ്സ് ആവശ്യങ്ങൾക്കായി പണം ആവശ്യം വരുമ്പോൾ അന്ന് സഹായം സുരേഷ് ഗോപിയായിരുന്നു, അന്ന് ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സമയത്തുപോലും അദ്ദേഹം 50,000 രൂപ നൽകി സഹായിച്ചിരുന്നതായി താരം പറയുന്നു.

പുള്ളി അന്ന് ഒരു ലക്ഷം രൂപ, കൊല്ലങ്ങൾക്ക് മുമ്പാണ് കേട്ടോ, ഒരു ലക്ഷം രൂപ സാലറി വാങ്ങിച്ചുകൊണ്ടിരിക്കുന്ന സമയത്തും എനിക്ക് 50,000 രൂപ അതിൽ നിന്ന് എടുത്ത് തരുമായിരുന്നു പർച്ചേസിന് പോകുമ്പോൾ. അങ്ങനെ നല്ല… വിശ്വാസം നേടിയെടുത്തു അല്ലേ? അത് മാത്രമല്ല, പുള്ളിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ… ഡാ, വാ, ഉച്ചക്ക് ഇവിടെ ഉണ്ടാവണം എന്ന് പറയും. വുഡ്ലാൻഡ്സിലാണ് അന്ന് താമസിച്ചത്. വുഡ്ലാൻഡ്സ് അപ്പാർട്ട്മെൻ്റ്സ് എന്ന് പറഞ്ഞിട്ട്… അവിടെ ഊണ് കഴിക്കാൻ വിളിക്കും. പോകും. പിന്നെ ഞങ്ങൾ ട്രെയിനിൽ വല്ലതും യാത്ര ചെയ്യുന്നതാണെങ്കിൽ കൊല്ലത്ത് നിന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണം അത് ട്രെയിനിൽ അച്ഛൻ കൊണ്ട് തന്നിട്ടുണ്ട്. ഞങ്ങൾ അതൊക്കെ വിരിച്ച് നല്ല അടിപൊളിയായിട്ട് പുള്ളി എന്നോട് പറയും ഇങ്ങനെ വിരിക്ക്. അങ്ങനെ… പുള്ളി എന്നെ വിളംബി തരും. വല്ലാത്ത ഒരു സ്നേഹമുള്ള… ഫാമിലി മാൻ ആണ്- അപ്പ ഹാജ പറയുന്നു.

മമ്മൂട്ടിയുമായുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും അപ്പ ഹാജ സംസാരിച്ചു. തൃശ്ശൂരിൽ വരുമ്പോൾ മമ്മൂട്ടിക്കൊപ്പം പാളയം പള്ളിയിൽ പോയതിനെക്കുറിച്ചും അദ്ദേഹം ഓർത്തു. മമ്മൂട്ടിക്ക് എല്ലാവരുമായും സൗഹൃദം നിലനിർത്താനുള്ള കഴിവുണ്ടെന്നും, തണുത്ത വെളുപ്പാൻ കാലത്ത്, സംഘം, കോട്ടയം കുഞ്ഞച്ചൻ, മഹായനം, സൈന്യം, സേതുരാമയ്യർ സിബിഐ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും അപ്പ ഹാജ പറഞ്ഞു. സേതുരാമയ്യർ സിബിഐയിൽ മമ്മൂട്ടിയുടെ ശുപാർശയിലൂടെയാണ് തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

അഭിമുഖം കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്