Actor Bala: ‘എലിസബത്ത് ശത്രുവല്ല, എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി’: പ്രതികരണവുമായി ബാല

Bala Denies Allegations by Elizabeth Udayan: എലിസബത്തിനോട് ശത്രുതയില്ലെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു. താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും ബാല പറഞ്ഞു.

Actor Bala: എലിസബത്ത് ശത്രുവല്ല, എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി: പ്രതികരണവുമായി ബാല

ബാല, എലിസബത്ത്

Updated On: 

17 Jul 2025 07:02 AM

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് നടൻ ബാലയുടെ മുൻ പങ്കാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ എലിസബത്തിന്റെ വീഡിയോ പുറത്തുവന്നത്. അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ നിന്നുള്ള വീഡിയോയാണ് എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന എലിസബത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തെ കുറിച്ച് താരം അതിൽ പറയുന്നില്ല. എന്നാൽ അവിവേകം കാണിച്ചോ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റുകളിലൂടെ ചോദിക്കുന്നത്.

എലിസബത്ത് അമിതമായി ഉറക്ക​ഗുളികകൾ കഴിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാലയെ വിവാഹം കഴിച്ചത് മുതൽ മാനസികമായ ഏറെ ബു​ദ്ധിമുട്ട് അനുഭവിച്ചതായി എലിസബത്ത് തന്നെ മുൻ വീഡിയോകളിലൂടെ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് എലിസബത്ത് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് എലിസബത്ത് വീഡിയോയിൽ പറയുന്നുണ്ട്. താന്‍ മരിച്ചാല്‍ പൂര്‍ണ ഉത്തരവാദി ബാലയും കുടുംബവും ആയിരിക്കുമെന്നും എലിസബത്ത് പറയുന്നു.

Also Read: ‘250 കോടിയുടെ ആസ്തിയുള്ള ആളാണ് കാശില്ലെന്ന് പറയുന്നത്, നീതിയ്ക്ക് വേണ്ടി പോരാടും’; ബാലയ്‌ക്കെതിരെ എലിസബത്ത്

എന്നാൽ എലിസബത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് നടന്‍ ബാല. എലിസബത്തിനെ താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഉണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടേ എന്നും ബാല പറഞ്ഞു. ട്വന്റിഫോർ ചാനലിലൂടെയായിരുന്നു നടന്റെ പ്രതികരണം. എലിസബത്തിനോട് ശത്രുതയില്ലെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു.

താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും എലിസബത്തിനോട് യാതൊരു ശത്രുതയുമില്ലെന്നും ബാല പറഞ്ഞു. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ബാല പറഞ്ഞു. ഭാവനയില്‍ നിന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് ചോദിച്ച ബാല തനിക്കെതിരെ അവര്‍ ബലാത്സംഗ പരാതി വരെ ഉന്നയിച്ചിട്ടുണ്ടെന്നും താനങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നും കൂട്ടിച്ചേര്‍ത്തു.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ