Bijukuttan: ‘എനിക്ക് കുഴപ്പമൊന്നുമില്ല, റോഡിലെ നിയമം പാലിച്ചാണ് വണ്ടി ഓടിക്കുന്നത്’; ബിജുകുട്ടൻ

Bijukuttan Responds After Car Accident: അപകടത്തിൽ ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ.

Bijukuttan: എനിക്ക് കുഴപ്പമൊന്നുമില്ല, റോഡിലെ നിയമം പാലിച്ചാണ് വണ്ടി ഓടിക്കുന്നത്; ബിജുകുട്ടൻ

ബിജുകുട്ടൻ

Updated On: 

17 Aug 2025 | 08:39 AM

പാലക്കാട്: മിമിക്രി താരവും നടനുമായ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ച് വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ പോയി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജുകുട്ടൻ. എല്ലാവരും സ്‌പീഡ്‌ എല്ലാം കുറച്ച് മാത്രമെ വാഹനം ഓടിക്കാവൂ എന്ന് അദ്ദേഹം പറയുന്നു. എല്ലാവരുടെയും പ്രാത്ഥനയ്ക്ക് നന്ദിയുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു പ്രതികരണം.

അപകടം നടക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് സുധിയാണെന്നും, ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയെന്നും ബിജുക്കുട്ടൻ പറഞ്ഞു. വിരലിനാണ് പരിക്കേറ്റതെന്നും നടൻ പറയുന്നു. റോഡിലെ മര്യാദ പാലിച്ചാണ് ഡ്രൈവറെ കൊണ്ട് വണ്ടി ഓടിപ്പിക്കുന്നത്. താനും സ്പീഡിൽ വാഹനം ഓടിക്കുന്നയാളല്ല. റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് താനെന്നും ബിജുകുട്ടൻ കൂട്ടിച്ചേർത്തു.

ബിജുകുട്ടൻ പങ്കുവെച്ച വീഡിയോ:

ALSO READ: ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി; നടൻ ബിജുക്കുട്ടന് പരിക്ക്

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു നടന്റെ കാർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരും പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്