Bineesh Bastin: ടീമേ… നടൻ ബിനീഷ് ബാസ്റ്റിന്റെ കല്ല്യാണം കഴിഞ്ഞൂട്ടാ…

Actor Bineesh Bastin Marriage: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത കല്യാണം കൊച്ചിയിലെ പള്ളിയിൽ വച്ചാണ് നടന്നത്. ഒരുപാട് സന്തോഷം തനിക്ക് രണ്ട് കൈയിലും പിടിക്കാൻ ഇപ്പോൾ ആളായി....

Bineesh Bastin: ടീമേ... നടൻ ബിനീഷ് ബാസ്റ്റിന്റെ കല്ല്യാണം കഴിഞ്ഞൂട്ടാ...

Bineesh Bastin

Published: 

02 Feb 2026 | 07:58 PM

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂർ സ്വദേശിനിയായ താരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത കല്യാണം കൊച്ചിയിലെ പള്ളിയിൽ വച്ചാണ് നടന്നത്. ഒരുപാട് സന്തോഷം തനിക്ക് രണ്ട് കൈയിലും പിടിക്കാൻ ഇപ്പോൾ ആളായി എന്നാണ് ബിനീഷ് ബാസ്റ്റിൻ പറഞ്ഞത്.

തന്റെ ഒരു കൈയിൽ അമ്മച്ചിയും ഉണ്ട് ഇപ്പോൾ ഇടത്തും വലത്തും ആളായി എന്നാണ് വിവാഹം കഴിഞ്ഞ ശേഷം ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചത്. പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം, 999, പാസഞ്ചർ, കൊരട്ടിപ്പട്ടണം റെയിൽവേഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ബിനീഷ് ബാസ്റ്റിൻ.

സിനിമയിലേ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്നെയും അമ്മയുടെയും സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ബിനീഷിനെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ അമ്മ. അമ്മയുമായുള്ള കുക്കിംഗ് വീഡിയോയും മറ്റും ബിനീഷ് പങ്കുവെക്കുമ്പോൾ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്