Chandu Salimkumar: ‘അച്ഛന് ആഗ്രഹം എന്നെ ഡോക്ടറാക്കാൻ; എൻട്രൻസ് കോച്ചിങ്ങിന് പോയിരുന്നു’; ചന്ദു സലിംകുമാർ
Chandu Salimkumar About His Father’s Dream: മെഡിസിൻ പഠിക്കണം എന്ന ലക്ഷ്യത്തോടെ താൻ എൻട്രൻസ് കോച്ചിങ്ങിന് പോയപ്പോഴാണ് തനിക്ക് പഠിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ചന്ദു സലിംകുമാർ പറയുന്നു.
തന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് സലിം കുമാറിന്റെ മകനും നടനുമായ ചന്ദു സലിംകുമാർ. എന്നാൽ, തനിക്ക് പഠിക്കാൻ കഴിയാത്തത് കൊണ്ട് ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആയില്ലെന്ന് ചന്ദു പറയുന്നു. മെഡിസിൻ പഠിക്കണം എന്ന ലക്ഷ്യത്തോടെ താൻ എൻട്രൻസ് കോച്ചിങ്ങിന് പോയപ്പോഴാണ് തനിക്ക് പഠിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതെന്നും നടൻ പറഞ്ഞു. റിലീസിനൊരുങ്ങുന്ന ‘ലോകഃ ചാച്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു നടൻ.
മുതിർന്ന കോൺഗ്രസ് നേതാവ് പി.സി തോമസിന്റെ കോച്ചിങ് സെന്ററിൽ താൻ കോച്ചിങ്ങിന് പോയിട്ടുണ്ടെന്നും ചന്ദു പറയുന്നു. ഒരിക്കൽ പി. സി തോമസ് കോച്ചിങ് സെന്ററിൽ വന്നിട്ടുണ്ടായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്നവർ സലിംകുമാറിന്റെ മകൻ ഇവിടെ പഠിക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം തന്നെ കാണാൻ വന്നുവെങ്കിലും താൻ അവിടെ ഉണ്ടായിരുന്നില്ല എന്നും ചന്ദു പറയുന്നു. അന്നേ ദിവസം താൻ ‘സെവൻത് ഡേ’ സിനിമ കാണാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് തനിക്ക് പഠിക്കാൻ പറ്റില്ലെന്നും എല്ലാവർക്കും മനസിലായതെന്നും താരം കൂട്ടിച്ചേർത്തു.
ALSO READ: ‘ദൃശ്യം വരുമ്പോൾ മാത്രം കാണുന്ന നായിക’; ട്രോളുകളിൽ പ്രതികരിച്ച് നടി അൻസിബ ഹസ്സൻ
അതേസമയം, മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രമായ ‘ലോകഃ ചാച്റ്റർ വൺ: ചന്ദ്ര’യിൽ ചന്ദുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. അതുപോലെ തന്നെ സിനിമയിലെ കല്യാണിയുടെയും നസ്ലെന്റെയും ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ‘ലോകഃ ചാച്റ്റർ വൺ: ചന്ദ്ര’ നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിന്റെ സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ആകെ നാല് ഭാഗങ്ങളാണ് ഉണ്ടാവുക എന്നാണ് വിവരം. ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണിയാണ്.