AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Darshana Rajendran: ‘ഞാൻ പോകുന്നിടത്തെല്ലാം അയാൾ വരും, മെസേജുകൾ കണ്ടാൽ ഞങ്ങൾ പ്രണയത്തിലാണെന്ന് തോന്നും’; ദര്‍ശന രാജേന്ദ്രൻ

Darshana Rajendran’s Scary Fan Moment: ആരാധകരില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദർശന രാജേന്ദ്രൻ. ആർട്ടിസ്റ്റാണെങ്കിൽ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്നും എല്ലാ ദിവസവും ഇത് സംഭവിക്കാറുണ്ടെന്നും നടി പറയുന്നു.

Darshana Rajendran: ‘ഞാൻ പോകുന്നിടത്തെല്ലാം അയാൾ വരും, മെസേജുകൾ കണ്ടാൽ ഞങ്ങൾ പ്രണയത്തിലാണെന്ന് തോന്നും’; ദര്‍ശന രാജേന്ദ്രൻ
ദർശന രാജേന്ദ്രൻ Image Credit source: Facebook
nandha-das
Nandha Das | Updated On: 23 Aug 2025 13:48 PM

സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ദര്‍ശന രാജേന്ദ്രൻ. ആരാധകരില്‍ നിന്നും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി നടി പറയുന്നു. സിനിമയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്ന് ദർശന പറയുന്നു. റിലീസിനൊരുങ്ങുന്ന ‘പർദ്ദ’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരാധകരില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദർശന രാജേന്ദ്രൻ. ആർട്ടിസ്റ്റാണെങ്കിൽ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്നും എല്ലാ ദിവസവും ഇത് സംഭവിക്കാറുണ്ടെന്നും നടി പറയുന്നു. ഏതൊരു പെൺകുട്ടിയെയും ഇൻസ്റ്റാഗ്രാമിൽ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവർ ഉണ്ടെന്നും ദർശന കൂട്ടിച്ചേർത്തു.

പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും നടി പറയുന്നു. ഒരാൾ താൻ പോകുന്നിടത്തെല്ലാം എത്തും. കുറേക്കാലം അയാളുടെ മെസേജുകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല. എല്ലാ ദിവസവും മെസേജ് അയക്കും. അത് വായിച്ചാൽ ഞങ്ങൾ പ്രണയത്തിലാണെന്ന് തോന്നി പോകുമെന്നും ദർശന പറഞ്ഞു. ഇതിന് പിന്നാലെ അനുപമ പരമേശ്വരനും തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു.

ALSO READ: ‘അച്ഛന് ആഗ്രഹം എന്നെ ഡോക്ടറാക്കാൻ; എൻട്രൻസ് കോച്ചിങ്ങിന് പോയിരുന്നു’; ചന്ദു സലിംകുമാർ

ഇൻസ്റ്റാഗ്രാമിൽ കയറിയാൽ ദിവസവും വോയ്‌സ് മെസേജ് അയക്കുന്നവരെ കാണാമെന്ന് അനുപമ പറയുന്നു. ‘ഞാന്‍ രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ നിന്നെപ്പറ്റി ആലോചിച്ചു, നീയെന്താ എന്നെ വിളിക്കാത്തേ’ തുടങ്ങിയ മെസേജുകളെല്ലാം വരാറുണ്ടെന്ന് നടി പറഞ്ഞു. അത് കാണുമ്പോൾ ചാറ്റ് ജിപിടിയോട് സംസാരിക്കുന്നത് പോലെയാണ് തോന്നുന്നത്. അവര്‍ക്ക് മറുപടി ആവശ്യമില്ല. ഇതൊന്നും ഫോര്‍വേര്‍ഡ് മെസേജുകളല്ല. ദിവസവും ഇരുന്ന് മെസേജ് അയയ്ക്കുന്നതാണ് എന്നും അനുപമ കൂട്ടിച്ചേർത്തു.