AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്

Dileep about actress assault case: അവർ ആവർത്തിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് സിനിമയിലേക്ക് വീണ്ടും തിരിച്ചു വരാൻ സാധിച്ചത്. ഞാനിവിടെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരും...

Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Dileep (10)Image Credit source: INSTAGRAM
ashli
Ashli C | Published: 13 Dec 2025 19:49 PM

കേരളത്തെയും സിനിമ മേഖലയെയും ആദ്യം ഞെട്ടിച്ച ഒരു സംഭവമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17 ഓടുന്ന വാഹനത്തിൽ വച്ചാണ് നടി കൂട്ട ബലാത്സംഗത്തിന് ഇരയായത്.. കേസിന്റെ തുടക്കം മുതൽ കുറ്റാരോപിതനായിരുന്നു നടൻ ദിലീപ്. ദിലീപിന് നടിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയത് എന്ന് ആരോപണം ഉണ്ടായിരുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ അമ്മ സംഘടന ഒത്തുകൂടിയപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ മഞ്ജുവാര്യർ പറഞ്ഞ വാക്കുകളും ദിലീപിലേക്കുള്ള വഴിത്തിരിവായി മാറി.

സംഭവത്തിന് പിന്നിൽ ഒരു ഗൂഢാലോചന ഉണ്ട് എന്ന് മഞ്ജുവാര്യർ ആരും തന്നെ സംശയം പറഞ്ഞിരുന്നു. ദിലീപും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അതിജീവിത മഞ്ജുവാര്യരെ അറിയിച്ചതിൽ ഇരുവർക്കും യുവതിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നും ആരോപണം ഉയർന്നു. കൂടാതെ കേസിലെ മുഖ്യപ്രതിയായിരുന്ന പൾസർ സുനിൽ ഒരു സ്ത്രീ തന്ന കൊട്ടേഷൻ എന്ന പരാമർശം നടത്തിയതും ദിലീപിലേക്ക് കൂടുതൽ സംശയങ്ങൾ സൃഷ്ടിച്ചു.

നീണ്ട എട്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ ആണ് ദിലീപ് കുറ്റവിമുക്തൻ ആണെന്ന് വിചാരണ കോടതി വിധി പറഞ്ഞത്. പിന്നാലെ മാധ്യമങ്ങളെ കണ്ട നടൻ ഇത് മഞ്ജു വാര്യരും പോലീസിലെ ഉന്നത ഉദ്യോഗസ്ഥയും ചില മാധ്യമപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച കേസാണെന്ന് പ്രതികരിച്ചിരുന്നു. കൂടാതെ തന്നെ ഈ മോശം സമയത്ത് ഒപ്പം നിന്നവർക്കും ദിലീപ് മാധ്യമങ്ങളെ കണ്ട ഉടനെ തന്നെ നന്ദി അറിയിച്ചിരുന്നു.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ തുടങ്ങി തനിക്ക് ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളെക്കുറിച്ചും മോശം അവസ്ഥയെക്കുറിച്ചും തുറന്നു പറയുകയാണ് ദിലീപ്. തലക്ക് അടികിട്ടി ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു ഇത്രയും നാൾ താനെന്നും. ഞാനൊരു നടൻ ആണെന്ന് പോലും ഈ കണ്ട കാലത്ത് മറന്നുപോയി എന്നും ദിലീപ്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ കുറച്ചു കാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതി വരാന്തകളും കേസും പോലീസും എല്ലാമായി ഞാൻ എല്ലായിടത്തും ഒറ്റയ്ക്ക് ഇങ്ങനെ പോയി നിൽക്കുമ്പോൾ എന്താണ് ജീവിതത്തിൽ സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. ശരിക്കും ഞാൻ ഒരു നടൻ ആണെന്ന് കാര്യം പോലും ഞാൻ തന്നെ മറന്നു പോയി.

പിന്നീട് ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു ഞാൻ ഒരു നടനായിരുന്നു ഇതായിരുന്നു എന്റെ ജോലി എന്നൊക്കെ. അതിനു ഞാൻ ആദ്യം ചെയ്തത് ഒരുപാട് സിനിമകൾ ഇരുന്നു കാണുമായിരുന്നു. എന്നിൽ ഒരു നടൻ ഉണ്ടായിരുന്നു എനിക്ക് ഇനിയും അഭിനയിക്കാൻ മോഹമുണ്ടാകണം ഒരാളുടെ സിനിമയല്ല എല്ലാ സിനിമകളും ഇരുന്ന് കാണും.

ഒരുപാട് സമയമെടുത്താണ് തന്നിലെ അഭിനയമോഹം വീണ്ടെടുത്തത്. തലയ്ക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ഒരു അവസ്ഥ. ശേഷം ഞാൻ അഭിനയിച്ച സിനിമകളും ഇരുന്നു കാണാൻ തുടങ്ങി. അപ്പോൾ ഞാൻ ചെയ്ത കാര്യങ്ങൾ തന്നെ കണ്ട് എനിക്ക് ചിരിയും സന്തോഷവും ഒക്കെ വന്നു. ചാന്തുപൊട്ട് മായാമോഹിനി ടു കൺട്രീസ് മൈ ബോസ് അങ്ങനെയുള്ള സിനിമകളെല്ലാം ഇരുന്ന് കണ്ടു. രണ്ടുവർഷത്തോളം ഞാൻ അഭിനയിച്ചിട്ടില്ല.

എല്ലാം തീർന്നിട്ട് നോക്കാം എന്ന ഒരു മനസ്സായിരുന്നു. പിന്നെ എന്നെ സ്നേഹിക്കുന്നവർ ഞാൻ സിനിമ ചെയ്യണം എന്ന് ആവർത്തിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് സിനിമയിലേക്ക് വീണ്ടും തിരിച്ചു വരാൻ സാധിച്ചത്. ഞാനിവിടെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരും ഇവിടെ വേണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എന്നും ദിലീപ്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.