Jagdish: ‘എനിക്ക് ഏറ്റവും വേണ്ടപ്പെട്ട, എന്നും കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പം ഇല്ല’: ഭാര്യയെക്കുറിച്ച് ജഗദീഷ്

Jagadish Remembers Late Wife Rama:തന്റെ കരിയറിനേക്കാൾ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

Jagdish: എനിക്ക് ഏറ്റവും വേണ്ടപ്പെട്ട, എന്നും കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പം ഇല്ല: ഭാര്യയെക്കുറിച്ച് ജഗദീഷ്

ജഗദീഷും ഭാര്യ രമയും

Updated On: 

31 Aug 2025 13:04 PM

കുറച്ച് വർഷം മുൻപാണ് മെഡിക്കൽ കോളേജ് മുൻ ഫോറെൻസിക് വിഭാഗം മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമ അന്തരിച്ചത്. ഇതിനു ശേഷം തന്റെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു. ഇപ്പോഴിതാ രമയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജീവിതത്തില്‍ എന്നും കൂടെയുണ്ടാകണം എന്ന് താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് രമയെന്നാണ് ജഗദീഷ് പറയുന്നത്. രമയുടെ ഭര്‍ത്താവ് എന്ന് അറിയപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

താൻ ഇന്ന് ഈ നിലയിലെത്തണമെങ്കിൽ അതൊരു ഗ്രാജ്വല്‍ ഗ്രാഫാണ്. ഒരു ദിവസം കൊണ്ട് ഉയര്‍ന്ന ഗ്രാഫല്ല തന്റെതെന്നും ചെറിയ വേഷങ്ങളില്‍ തുടങ്ങി, ഹീറോയായി, സ്വഭാവ നടനായി, ടിവിയില്‍ വിധികര്‍ത്താവായി, വീണ്ടും സ്വഭാവനടനായി സിനിമയിലേക്ക് വന്ന ഒരാളാണ് താനെന്നുമാണ് നടൻ പറയുന്നത്. ജീവിതത്തിൽ എല്ലാ കാലത്തും സന്തോഷിച്ച് മതിമറന്ന് നടന്ന ആളല്ല താൻ. തന്റെ വ്യക്തി ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ട്.

Also Read:പൊട്ടിക്കരഞ്ഞ റെനയെ ആശ്വസിപ്പിച്ച് നൂറ; ബിഗ് ബോസ് ഹൗസിൽ മഞ്ഞുരുകൽ

തനിക്ക് ഏറ്റവും വേണ്ടപ്പെട്ട, തന്റെ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് തന്നോടൊപ്പമില്ലെന്നാണ് നടൻ പറയുന്നത്. അത് താനൊരു പ്രചോദനമായി എടുത്തിരിക്കുകയാണ്. ഭാര്യയുടെ ഓര്‍മകളാണ് തനിക്ക് ഇന്ന് പ്രചോദനം എന്നാണ് താരം പറയുന്നത്. ഇന്ന് തന്റെ ഭാര്യ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്തുമാത്രം സന്തോഷിക്കുമായിരുന്നു എന്ന് ഓര്‍ത്ത് താന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്നാണ് ജഗദീഷ് പറയുന്നത്.

തന്റെ ഭാര്യയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നല്ല വാക്കുകൾ കാണുമ്പോൾ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്നും തന്റെ കരിയറിനേക്കാൾ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും