kunchacko boban: 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തി നടന്‍ കുഞ്ചാക്കോ ബോബന്‍ | Actor kunchacko boban shares a post with wife and son Malayalam news - Malayalam Tv9
സ്വന്തം 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തി നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ.
1 / 5
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ഒരു പോസ്റ്റ് പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)
2 / 5
എന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന താരമാണ് കുഞ്ചാക്കോ. എന്നും കുടുംബത്തിനൊപ്പം യാത്ര നടത്തുന്ന കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)
3 / 5
അത്തരത്തിലുള്ള വീഡിയോ തന്നെയാണ് ഇത്തവണയും പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. പുറകിൽ കടലും കാണാം. അടുത്തിടെ ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബന്‍ മെല്‍ബണിലെത്തിയിരുന്നു. അതിനിടയില്‍ എടുത്ത വീഡിയോയാണിതെന്നാണ് സൂചന. (കടപ്പാട്: ഇൻസ്റ്റാഗ്രാം)
4 / 5
എന്നാൽ വീഡിയോയ്ക്കാൾ അതിനു നൽകിയ ക്യാപ്ഷനാണ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുകയാണ്. 'എന്റെ പവര്‍ ഗ്രൂപ്പ്' എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വാക്കാണ് പവര്‍ ഗ്രൂപ്പ്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)
5 / 5
ഇതിനു പിന്നാലെ പലരും സംവിധായക സൗമ്യ സദാനന്ദന്റെ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചാക്കോ ബോബന്റെ വിഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)