Actor Mohan Raj : നടൻ മോഹൻരാജ് അന്തരിച്ചു
ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു, അന്ത്യം തിരുവനന്തപുരത്തെ വീട്ടിലാണ്
തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ്. നടൻ മോഹൻരാജ് അന്തരിച്ചു. വ്യാഴാഴ്ച് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. 300-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി അദ്ദേഹത്തിന് അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ചികിത്സയിലായിരുന്നു.മലയാളത്തിൽ മാത്രമല്ല തമിഴ് , തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1988-ൽ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ റോഷാക്കാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഉഷയാണ് ഭാര്യ. ജെയ്‌ഷ്മ, കാവ്യ എന്നീ രണ്ട് പെൺമക്കളുണ്ട്. എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് കിരീടത്തിലെ കീരിക്കാടൻ ജോസാണ്.