5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘ബോഗയ്‌ന്‍വില്ല’യിലെ ‘മറവികളെ ലിറിക്ക് വീഡിയോ പുറത്ത്; ചിത്രത്തിന് ഇനി കുറഞ്ഞ നാളുകൾ

Bougainvillea Movie Songs: ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. പാട്ടുകളിലും ചിത്രത്തിന് പ്രത്യേകതകൾ നിരവധിയാണ്.

‘ബോഗയ്‌ന്‍വില്ല’യിലെ ‘മറവികളെ ലിറിക്ക് വീഡിയോ പുറത്ത്; ചിത്രത്തിന് ഇനി കുറഞ്ഞ നാളുകൾ
Bougainvillea Poster | Credits: PR Team
arun-nair
Arun Nair | Published: 03 Oct 2024 19:02 PM

അമല്‍ നീരദിൻ്റെ പുതിയ ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്.

ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. പാട്ടുകളിലും ചിത്രത്തിന് പ്രത്യേകതകൾ നിരവധിയാണ്. സുഷിൻ ശ്യാമിന്‍റെഅടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേത്.

സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്റർ വൈറലായിരുന്നു കൂടാതെ ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തു. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. റിലീസ് ഡേറ്റ് അനൗൺസ്‍മെന്‍റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിനുണ്ട്. . ‘സ്തുതി’ ഗാനരംഗത്തിലും ജ്യോതിർമയിയുടെ ഗെറ്റപ്പ് ഇതിനകം ചർച്ചയായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ് ഉദയ പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.