AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Raghav Lawrence: പ്രഖ്യാപനം നാളെ! വിജയിയെ പ്രശംസിച്ച് വീണ്ടും പോസ്റ്റ്; രാഘവിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ച് ആരാധകരും

Raghav Lawrence TVK Entry:താൻ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത് എന്ന് ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ശേഷം ഇന്ന് ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും പോസ്റ്റ്മായി എത്തിയിരിക്കുകയാണ്..........

Raghav Lawrence: പ്രഖ്യാപനം നാളെ! വിജയിയെ പ്രശംസിച്ച് വീണ്ടും പോസ്റ്റ്; രാഘവിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ച് ആരാധകരും
Raghav LawrenceImage Credit source: Social Media
Ashli C
Ashli C | Published: 11 Jun 2026 | 12:05 PM

ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്. വാർത്തകളിൽ പ്രതികരിച്ചുകൊണ്ട് ദിവസങ്ങൾക്കു മുമ്പ് നടൻ തന്നെ രംഗത്തെത്തിയിരുന്നു. വാർത്തകളെ പൂർണമായും തള്ളാതെ ഈ മാസം 11ന് അതായത് ഇന്ന് തന്റെ അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാകും എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരുന്നത്.

താൻ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത് എന്ന് ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ശേഷം ഇന്ന് ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും പോസ്റ്റ്മായി എത്തിയിരിക്കുകയാണ് രാഘവ ലോറൻസ്. തമിഴ്നാടിന്റെ പ്രിയ സംവിധായകൻ ഭാരതി രാജയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് നാമെല്ലാവരും. ഈ സാഹചര്യത്തിൽ തന്നെ പ്രഖ്യാപനം നാളേക്ക് മാറ്റിയെന്നാണ് രാഘവ ലോറൻസ് പറഞ്ഞത്.

ALSO READ:വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും

രാഘവ് ലോറൻസിന്റെ വാക്കുകൾ

 

 

View this post on Instagram

 

A post shared by Ragava Lawrence (@actorlawrence)

11-ാം തീയതി വ്യാഴാഴ്ച രാവിലെ 9:30-ന് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്ന് ഞാൻ നേരത്തെ നിങ്ങളെ അറിയിച്ചിരുന്നു.ഭാരതിരാജ സാറിന്റെ വിയോഗത്തിൽ സിനിമാലോകം ഇപ്പോൾ ദുഃഖത്തിലാണ്. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടതുപോലെയാണ് ഈ നഷ്ടം എന്നെ വളരെ വ്യക്തിപരമായി വേദനിപ്പിക്കുന്നു. ഭാരതിരാജ സാറിനോടും സിനിമയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളോടും ഉള്ള ബഹുമാനം കണക്കിലെടുത്ത്, എന്റെ പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചു.12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഞാൻ പ്രഖ്യാപനം നടത്തും. എന്നാണ് രാഘവ് കുറിച്ചത്.അതേസമയം കഴിഞ്ഞ ദിവസവും തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു.

സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും മുൻഗണന നൽകുന്നതിനുള്ള പ്രശംസയാണ് പങ്കുവെച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സിംഗപ്പെൺപടൈ എന്ന പ്രോജക്ടിനെ ആണ് അദ്ദേഹം പ്രശംസിച്ചത്.പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ, അവ പ്രവർത്തനക്ഷമമാക്കുക എന്നതാണ് യഥാർത്ഥത്തിൽ പ്രധാനം. പ്രവൃത്തികൾ എപ്പോഴും വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. പൊതുജനങ്ങൾക്ക് പ്രയോജനകരവും നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതുമായ ഇത്തരം കൂടുതൽ സംരംഭങ്ങൾ കാണുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും രാഘവ് പറഞ്ഞു. ഈ പോസ്റ്റിന് താഴെയും നിരവധി ആളുകളാണ് രാഘവിന്റെ ടിവികെയിലേക്കുള്ള പ്രവേശനത്തെ പ്രശംസിച്ചും ആശംസകൾ നേർന്നുകൊണ്ട് കമന്റുകളുമായി എത്തുന്നത്.

ENGLISH SUMMARY

We are all mourning the passing of Tamil Nadu’s beloved director Bharathi Raja. Raghava Lawrence said that the announcement has been postponed to tomorrow in this situation.

Follow Us