Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്

Actor Raghava Lawrence  Political Entrance : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവ ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് താരം നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഭാരതി രാജയുടെ മരണത്തെ തുടര്‍ന്ന് അത് മാറ്റിവക്കുകയായിരന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ് താരം. തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്ന രാഘവ ലോറന്‍സ്, ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്

രാഘവ ലോറന്‍സ്

Published: 

12 Jun 2026 | 01:13 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവ ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് താരം നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഭാരതി രാജയുടെ മരണത്തെ തുടര്‍ന്ന് അത് മാറ്റിവക്കുകയായിരന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്ന രാഘവ ലോറന്‍സ്, ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

വലിയ പ്രതീക്ഷയൊന്നും വയ്ക്കാതെ നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുക എന്ന സന്ദേശം പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പശ്ചാത്തലം ആക്കിയിരിക്കുന്ന വീഡിയോയ്ക്ക് ഏകദേശം 18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. നേരത്തെ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് വാര്‍ത്തകള്‍ വന്ന സമയത്ത് താനും രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കാര്യത്തിലും തന്റെ അമ്മയുടെ അനുവാദം തേടാറുണ്ട്. എന്നാല്‍ അക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. രാഷ്ട്രീയത്തില്‍ ജാതിയും മതവും പണവും എല്ലാം ഘടകമാണ് അതുകൊണ്ട് നീ അതിലേക്ക് ഇറങ്ങരുത് എന്നാണ് അമ്മ പറഞ്ഞത്. നിനക്ക് നിന്റെ കൈയില്‍ ഉള്ള പൈസ കൊണ്ട് മറ്റുള്ളവര്‍ക്ക് സഹായം കൊടുക്ക് എന്നും ഉപദേശിച്ചു.

വിജയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും രാഘവ വീഡിയോയില്‍ പറയുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയപ്പോഴും അമ്മയോട് തന്റെ ആഗ്രഹം ചോദിച്ചു. ആപ്പോഴും അമ്മ പറഞ്ഞു നിനക്ക് രാഷ്ട്രീയം വഴങ്ങില്ല എന്നും പറഞ്ഞു. ഒന്നിലധികം തവണ ചോദിച്ചപ്പോഴും അത് തന്നെ ആയിരുന്നു മറുപടി- താരം പറഞ്ഞു.

പിന്നീട് തിരഞ്ഞെടുപ്പ് വരുന്നു വിജയ് മത്സരിക്കുന്നു വലിയ വിജയം നേടുന്നു. ആ അവസരത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു, നിങ്ങള്‍ അല്ലെ പറഞ്ഞത് പണം കൊടുത്താല്‍ രാഷ്ട്രീയത്തില്‍ ജയിക്കാന്‍ പറ്റൂ എന്ന്, എന്നിട്ട് ഇപ്പോള്‍ നമ്മുടെ വിജയ് ജയിച്ചിരിക്കുകയാണ്. അദ്ദേഹത്തോടുള്ള വിശ്വാസം കൊണ്ടല്ലേ ജനങ്ങള്‍ വോട്ട് ചെയ്തത്, എന്നും ചോദിച്ചു. ഒടുവില്‍ അമ്മയും തിരിച്ചറിഞ്ഞു പണത്തേക്കാളും ജനങ്ങളുടെ വിശ്വാസമാണ് രാഷ്ട്രീയത്തില്‍ പ്രധാനം എന്ന്. അങ്ങനെ തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അനുവാദം അമ്മ തന്നു. എനിക്കും ആഗ്രഹമുണ്ട്. ഇനി ജനങ്ങളായ നിങ്ങളുടെ അഭിപ്രായമാണ് എനിക്കറിയേണ്ടത്. താന്‍ രാഷ്ട്രീയത്തില്‍ വരണമോ വേണ്ടയോ എന്ന് നിങ്ങള്‍ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തൂ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

English Summary

Raghava Lawrence’s political entry has been a hot topic of discussion for the past few days. The actor had earlier announced that he would make an announcement in this regard yesterday morning, but it was postponed following the death of Bharathi Raja. The actor has now released a video regarding political his entrance.

 

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്