Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും

Raghav Lawrence about Trichy East Election:ഈ മാസം 11ന് അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഉണ്ടാകും എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ആരാധകരെ ശാന്തരാകുവിൻ എന്ന രീതിയിൽ ആർക്കും എന്തും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്........

Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും

Vijay With Raghav Lawrence

Published: 

07 Jun 2026 | 05:48 PM

ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തമിഴക വെട്രികഴകം സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങൾ. സംഭവത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ചെ്തതി നടൻ രാഘവ ലോറൻസ്. അദ്ദേഹം വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ പൂർണമായി തള്ളിയിട്ടുമില്ല എന്നാൽ അംഗീകരിക്കുകയും ചെയ്യുന്നില്ല. പകരം ഈ മാസം 11ന് അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഉണ്ടാകും എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ആരാധകരെ ശാന്തരാകുവിൻ എന്ന രീതിയിൽ ആർക്കും എന്തും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർക്കും ഹായ്

എല്ലാവർക്കും ഹായ് പറഞ്ഞുകൊണ്ട് താൻ തിരിച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടി തന്നെ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിലുള്ള ഊഹാഭോഹങ്ങൾ വളരുന്ന സാഹചര്യത്തിലാണ് താൻ തന്നെ ഇതിന് ഒരു പ്രതികരണവുമായി എത്തിയിരിക്കുന്നത് എന്നാണ് രാഘവ ലോറൻസ് കുറിച്ചിരിക്കുന്നത്.

നിലവിൽ താൻ ബെൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നും തന്റെ ഷെഡ്യൂള് പത്താം തീയതി അവസാനിക്കും തന്റെ അമ്മയുടെ അനുഗ്രഹത്തോടെ തന്റെ ജീവിതത്തെ കുറിച്ച് ഒരു സുപ്രധാനമായ തീരുമാനം പതിനൊന്നാം തീയതി അതായത് വ്യാഴാഴ്ച രാവിലെ 9 30ന് പ്രഖ്യാപിക്കും എന്നാണ് രാഘവ ലോറൻസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ALSO READ:ഉടൻ തന്നെ TVK സർക്കാരിനെ താഴെ ഇറക്കണം, നിലനിൽക്കുന്നത് DMK സഖ്യകക്ഷികളുടെ പിന്തുണയിൽ ; ആഹ്വാനവുമായി സ്റ്റാലിൻ

രാഘവ ലോറൻസിന്റെ വാക്കുകൾ

ഇപ്പോൾ എല്ലാവർക്കും ഹായ്, ഞാൻ ട്രിച്ചി ഈസ്റ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്റെ എല്ലാ മാധ്യമ സുഹൃത്തുക്കളും ഫോണിലൂടെ എന്നെ ബന്ധപ്പെടുകയും വിശദീകരണം തേടി എന്നെ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഊഹാപോഹങ്ങൾ വളർന്നതിനാൽ, ഞാൻ അത് പരിഹരിക്കണമെന്ന് ഞാൻ കരുതുന്നു, അതിനാൽ ഈ കുറിപ്പ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ ബെൻസിന്റെ ഷൂട്ടിംഗ് തിരക്കിലാണ്, എന്റെ ഷെഡ്യൂൾ 10-ന് അവസാനിക്കും. എന്റെ അമ്മയുടെ അനുഗ്രഹത്തോടെ, എന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രധാന തീരുമാനം 11-ാം തീയതി വ്യാഴാഴ്ച രാവിലെ 9:30-ന് പ്രഖ്യാപിക്കും.

 

തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ സി ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. മറ്റൊരു സീറ്റ് ആയ പെരുമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിഞ്ഞിരിക്കുകയാണ് വിജയ്. ഈ സാഹചര്യത്തിലാണ് തിരിച്ചറി പള്ളിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലത്തിൽ നടി തൃശൂർ മത്സരിക്കും എന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒരു ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അതിന് പിന്നാലെയാണ് രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയത്. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ രാഘവ ലോറൻസിന്റെ സ്ഥാനാർത്ഥിത്വത്തെ ആരാധകർ ഇതിനോടകം തന്നെ അംഗീകരിച്ച മട്ടാണ്. അണ്ണന് വിജയാശംസകൾ സ്വാഗതവും നൽകിക്കൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ENGLISH SUMMARY

Rumors are rife that Raghava Lawrence is preparing to contest as a Tamil Vetrikazhagam candidate in Tiruchirappalli East. Actor Raghava Lawrence has reacted to the news circulating in the incident. He has not completely rejected the news but he does not accept it either.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ