AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahman: ‘മലയാളത്തിലെ റഹ്മാൻ തമിഴില്‍ രഘു ആയതിന് കാരണമുണ്ട്’: നടൻ റഹ്‌മാന്‍

Rahman About His Name: റഷീൻ റഹ്‌മാൻ എന്ന താൻ എങ്ങനെ മലയാളത്തിൽ റഹ്മാനും തമിഴ് സിനിമയിൽ രഘുവുമായെന്ന് പറയുകയാണ് നടൻ റഹ്മാൻ.

Rahman: ‘മലയാളത്തിലെ റഹ്മാൻ തമിഴില്‍ രഘു ആയതിന് കാരണമുണ്ട്’: നടൻ റഹ്‌മാന്‍
നടൻ റഹ്‌മാന്‍Image Credit source: Facebook
nandha-das
Nandha Das | Published: 28 May 2025 13:56 PM

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് റഹ്‌മാന്‍. 1983ൽ പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ താരം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.

മോഹന്‍ലാലും മമ്മൂട്ടിയും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ, റഷീന്‍ റഹ്‌മാന്‍ എന്ന താൻ എങ്ങനെ മലയാളത്തിൽ റഹ്മാനും തമിഴ് സിനിമയില്‍ രഘുവുമായെന്ന് പറയുകയാണ് റഹ്മാൻ. ‘നാൻ വിടമാട്ടൈ ബൈ കീര്‍ത്തി’ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടൻ.

“എന്റെ യഥാർത്ഥ പേര് റഷീന്‍ റഹ്‌മാന്‍ എന്നാണ്. സര്‍ നെയിം ആണ് റഹ്‌മാന്‍. റഷീന്‍ എന്ന പേര് കുറച്ചു കൂടി വെസ്റ്റേനൈസ്ഡ് ആണെന്നും റഹ്‌മാനെന്ന് പറയുമ്പോള്‍ ഒരു മെജസ്റ്റിക് ഫീലുണ്ടെന്നും എന്നോട് പറയുന്നത് പപ്പേട്ടനായിരുന്നു (സംവിധായകന്‍ പത്മരാജന്‍). അങ്ങനെ ആണ് എന്നെ എല്ലാവരും റഹ്‌മാന്‍ എന്ന് വിളിച്ചു തുടങ്ങുന്നത്. എനിക്ക് എന്താണെങ്കിലും കുഴപ്പമില്ല, ഞാന്‍ ഓക്കെയാണെന്ന് പപ്പേട്ടനോട് പറഞ്ഞിരുന്നു. അങ്ങനെ അദ്ദേഹമാണ് റഷീന്‍ റഹ്‌മാന്‍ എന്നുള്ള എന്റെ പേര് റഹ്‌മാന്‍ എന്ന് മാത്രമാക്കുന്നത്.

ALSO READ: ‘ആ സിനിമ ചെയ്തതിന് ശേഷം ഞാൻ നല്ല അഹങ്കാരിയായിരുന്നു….’; എസ്തർ അനിൽ

തമിഴില്‍ പോയ സമയത്തും ഞാന്‍ റഹ്‌മാന്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. പക്ഷെ തമിഴർക്ക് പേരില്‍ ‘ഹ’ എന്ന അക്ഷരം എഴുതുമ്പോള്‍ ‘ഘ’യാണ് വരിക. രഘുമാന്‍, കമല്‍ ഘാസന്‍, സുഘാസിനി എന്നൊക്കെയാണ് തമിഴിൽ വരിക. അവര്‍ക്ക് ‘ഹ’ എന്ന അക്ഷരമുണ്ടെങ്കിലും കൊളോക്കിയല്‍ തമിഴില്‍ പറയുമ്പോള്‍ വ്യത്യാസം ഉണ്ടാകും. പിന്നെ സംവിധായകനായ എസ് എ ചന്ദ്രശേഖര്‍ സാര്‍ എന്നെ റഹു എന്നാണ് വിളിച്ചിരുന്നത്.

രഘുമാന്‍ എന്നതിന് പകരം റഹുവെന്ന് വിളിച്ചു. പിന്നീട് അത് രഘുവും രഘുമാനുമായി മാറുകയായിരുന്നു. ഇപ്പോള്‍ പക്ഷെ മാറ്റം വന്നിട്ടുണ്ട്. മിക്കവരും എന്നെ റഹ്‌മാന്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി” റഹ്‌മാന്‍ പറഞ്ഞു.