AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Esther Anil: ‘ആ സിനിമ ചെയ്തതിന് ശേഷം ഞാൻ നല്ല അഹങ്കാരിയായിരുന്നു….’; എസ്തർ അനിൽ

Esther Anil: ഒരു നാൾ വരും എന്ന സിനിമയ്ക്ക് ശേഷം താൻ നല്ല അഹങ്കാരി ആയിരുന്നുവെന്നാണ് കൂട്ടുകാർ പറഞ്ഞതെന്നും ചിലപ്പോൾ ആ സമയത്താകണം ഞാൻ എന്തോ വലിയ സംഭവമാണെന്ന ചിന്ത വരുന്നതെന്നും എസ്തർ പറഞ്ഞു.

Esther Anil: ‘ആ സിനിമ ചെയ്തതിന് ശേഷം ഞാൻ നല്ല അഹങ്കാരിയായിരുന്നു….’; എസ്തർ അനിൽ
Esther Anil
nithya
Nithya Vinu | Published: 28 May 2025 11:16 AM

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് എസ്തർ അനിൽ. പിന്നീട് നിരവധി സിനിമകളിലൂടെ ബാലതാരമായി എത്തിയെങ്കിലും ജിത്തു ജോസഫ് മോഹൻലാൽ കൂട്ട്ക്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യമാണ് എസ്തറിനെ കൂടുതൽ പ്രശസ്തയാക്കിയത്. ചിത്രത്തിൽ മോഹൻലാലിന്റെ ഇളയ മകളായിട്ടാണ് താരം എത്തിയത്. പാപ നാസത്തിൽ കമൽ ഹാസന്റെ മകളായിട്ടും വേഷമിട്ടു.

ദൃശ്യത്തിന് മുമ്പ്, മറ്റൊരു ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ട് എസ്തേർ എത്തിയിരുന്നു. 2010ൽ പുറത്തിറങ്ങിയ ഒരുനാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഡിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ഇപ്പോഴിതാ, ആ ചിത്രവുമായി ബന്ധപ്പെട്ട ഓർമകൾ പങ്ക് വയ്ക്കുകയാണ് താരം. ഒരു നാൾ വരും എന്ന സിനിമയ്ക്ക് ശേഷം താൻ നല്ല അഹങ്കാരി ആയിരുന്നുവെന്നാണ് കൂട്ടുകാർ പറഞ്ഞതെന്നും ചിലപ്പോൾ ആ സമയത്താകണം ഞാൻ എന്തോ വലിയ സംഭവമാണെന്ന ചിന്ത വരുന്നതെന്നും എസ്തർ പറഞ്ഞു.

‘മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു നാൾ വരും എന്ന സിനിമയിൽ അഭിനയിക്കുന്നത്. അപ്പോഴാണ് പോപ്പുലാരിറ്റി ഒക്കെ വന്ന് തുടങ്ങിയത്. ആ സമയത്ത് എന്റെ കൂടെ പഠിച്ചവർ പറഞ്ഞിട്ടുള്ള ഒരു കാര്യം എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

ഞാൻ അപ്പോൾ നല്ല അഹങ്കാരി ആയിരുന്നുവെന്നാണ് അവർ പറഞ്ഞത്. എനിക്ക് തോന്നുന്നു, ചിലപ്പോൾ ആ സമയത്താകാം ഞാൻ എന്തോ വലിയ സംഭവമാണെന്ന ചിന്ത വന്നിട്ടുണ്ടാകുന്നത്. പക്ഷേ കുറച്ച് വർഷം കഴിഞ്ഞപ്പോൾ അത് താനെ ഇല്ലാതായി. സിനിമ വിജയിക്കുന്നതൊന്നും വലിയ കാര്യമല്ലെന്ന് മനസിലായി. ഒന്ന് വിജയിച്ചാൽ അടുത്ത കുറേ പഠങ്ങൾ പരാജയമായിരിക്കും. അതൊക്കെ കണ്ട് നമ്മളെ ഇഷ്ടപ്പെടുന്നവരുമുണ്ടാകും ഇഷ്ടപ്പെടാത്തവരുമുണ്ടാകും.

അതെല്ലാം ജീവിതത്തിന്റെ ഭാ​ഗമാണ്. ഇപ്പോൾ ഞാൻ സെലിബ്രിറ്റി സ്റ്റാറ്റസിൽ അറ്റാച്ച്ഡായ ആളല്ല. സെലിബ്രിറ്റി ആണെന്ന് വിശ്വസിക്കുന്നില്ല. കാരണം ഞാൻ ഒരുപാട് സിനിമകൾ ആക്ടീവായി ചെയ്യുന്ന ആളല്ല ഞാൻ. സെലിബ്രിറ്റി എന്നത് ആളുകൾ തരുന്ന ടാ​ഗല്ലേ’, ഞാൻ വിടമാട്ടേ ബൈ കീർത്തി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു എസ്തർ അനിൽ.