AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sandeep Pradeep: ‘എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം’; വൈറലായി സന്ദീപിന്റെ ഡയലോഗ്; ചെക്കന്‍ പണ്ടേ തീയാണല്ലോ എന്ന് കമന്റ്

Sandeep Pradeep’s Dialogue Goes Viral:ഷോർട്ട് ഫിലിമിൽ സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് സന്ദീപ് എത്തുന്നത്. ഈ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Sandeep Pradeep: ‘എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം’; വൈറലായി സന്ദീപിന്റെ ഡയലോഗ്; ചെക്കന്‍ പണ്ടേ തീയാണല്ലോ എന്ന് കമന്റ്
Sandeep Pradeep
sarika-kp
Sarika KP | Published: 28 Nov 2025 12:03 PM

സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും ഇപ്പോൾ താരം നടൻ സന്ദീപ് പ്രദീപാണ്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്‍ത ചിത്രം ‘എക്കോ’ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാസ്വാകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം. പിയൂസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഇതോടെ ഈ വർഷം തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റാണ് താരം സമ്മാനിക്കുന്നത്.

ഇപ്പോഴിതാ എക്കോ ഹിറ്റായതോടെ സന്ദീപിന്റെ പഴയൊരു ഷോർട്ട് ഫിലിമാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയജീവിതം ആരംഭിച്ച സന്ദീപ് ,ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18-ാം പടിയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ഇതിനിടെയിൽ സന്ദീപിന്റെ ആദ്യകാല ഷോര്‍ട്ട് ഫിലിമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.‌

Also Read:‘അഹങ്കാരിയെന്ന് വിളിച്ചവരുണ്ട്; പക്ഷേ രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്കായി പ്രാർത്ഥിച്ചു’; മമ്മൂട്ടി

13 വര്‍ഷം മുൻപ് പുറത്തിറങ്ങിയ സ്റ്റോറി, സ്‌ക്രീന്‍പ്ലേ, ഡയലോഗ് എന്ന ഷോര്‍ട്ട് ഫിലിമാണ് ചര്‍ച്ചയായിരിക്കുന്നത്. ഷോർട്ട് ഫിലിമിൽ സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് സന്ദീപ് എത്തുന്നത്. ഈ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂള്‍ ഡ്രാമ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മോഹന്‍രാജ് എന്ന വിദ്യാര്‍ഥിയായാണ് സന്ദീപ് വേഷമിട്ടത്.

യുപി സ്‌കൂളിലെ ബെസ്റ്റ് ആക്ടര്‍ ആരായിരുന്നെന്ന് അറിയുമോ, ഈ മോഹന്‍രാജ്. എനിക്കെന്റെ കഴിവ് തെളിയിക്കണം. എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം എന്ന സന്ദീപിന്റെ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പറഞ്ഞതു പോലെ തന്നെ ചെയ്തിട്ടുണ്ട്, ചെക്കന്‍ പണ്ടേ തീയാണല്ലോ, ഓരോ പടം കഴിയുന്തോറും കയറി വരുന്നുണ്ട് എന്നിങ്ങനെയാണ് പല കമന്റുകൾ. നിരവധി പേരാണ് സന്ദീപിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.