Shane Nigam: ‘എന്റെ ലിപ് ലോക്ക് കാണണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?’; ഇന്റിമേറ്റ് രംഗങ്ങള്‍ വൾഗർ ആകരുതെന്ന് ഷെയ്ന്‍ നിഗം
Actor Shane Nigam on Intimate Scenes: സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ കാര്യത്തിൽ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ഷൈൻ നിഗം. തന്റെ വീട്ടുകാർക്കൊപ്പമിരുന്ന് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ താൻ സിനിമ ചെയ്തിട്ട് എന്ത് കാര്യമാണുള്ളതെന്ന് ഷൈൻ ചോദിക്കുന്നു.

ഷെയ്ൻ നിഗം
മലയാള സിനിമയിലെ യുവ താരനിരയിൽ ശ്രദ്ധേയനായ താരമാണ് നടൻ ഷെയ്ൻ നിഗം. ‘ഇഷ്‌ക്’, ‘ആർഡിഎക്സ്’, ‘കുമ്പളങ്ങി നെറ്റ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായി മാറി. എങ്കിലും, ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത കാണിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഷെയ്ൻ. വീട്ടുകാർക്കൊപ്പമിരുന്ന് കാണാൻ സാധിക്കാത്ത സിനിമ ചെയ്യില്ലെന്ന് നേരത്തെ ഷെയ്ൻ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ, സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ കാര്യത്തിൽ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ഷെയ്ൻ നിഗം. തന്റെ വീട്ടുകാർക്കൊപ്പമിരുന്ന് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ താൻ സിനിമ ചെയ്തിട്ട് എന്ത് കാര്യമാണുള്ളതെന്ന് ഷെയ്ൻ ചോദിക്കുന്നു. ഈ നിബന്ധന കാരണം തനിക്ക് ലഭിക്കുന്ന സിനിമകൾ കുറഞ്ഞാലും കുഴപ്പമില്ലെന്നാണ് ഷെയ്നിന്റെ നിലപാട്. ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു നടൻ.
അതേസമയം, തിരക്കഥയ്ക്ക് അനിവാര്യമാണെങ്കിൽ ലിപ് ലോക്ക് രംഗം ചെയ്യുമെന്നും ഷെയ്ൻ വ്യക്തമാക്കി. ഇന്റിമസി എന്നതിന് ഒരു ലൈനുണ്ടെന്നും അതൊരിക്കലും വൾഗർ ആകരുതെന്നാണ് താൻ കരുതുന്നതെന്നും നടൻ പറഞ്ഞു. പക്ഷെ അത് തിരക്കഥയെ ആശ്രയിച്ചിരിക്കും. തനിക് ഇഷ്ടപ്പെട്ടൊരു സിനിമയിൽ ആ സീൻ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ചിലപ്പോൾ ചെയ്‌തെന്ന് വാരം. എങ്കിലും അത് വൾഗർ ആകരുതെന്നും ഷെയ്ൻ പറഞ്ഞു.
ഇന്റിമസി കാണിക്കാൻ ലിപ് ലോക്ക് തന്നെ വേണമെന്നില്ലെന്നും ഡയലോഗിലൂടെയും അത് സാധ്യമാകുമെന്നും നടൻ പറയുന്നു. “എന്നാൽ, അതിനുള്ള സ്‌കോപ്പ് അവിടെ ഇല്ല, ലിപ് ലോക്ക് ചെയ്‌തേ പറ്റൂവെന്നാണെങ്കിൽ ചെയ്‌തേക്കാം” എന്നും ഷെയ്ൻ പറഞ്ഞു. തന്റെ ലിപ് ലോക്ക് കാണണം എന്ന് അത്ര നിർബന്ധമുണ്ടോ? എന്നും ഷെയ്ൻ തമാശ രൂപേണ ചോദിക്കുന്നുണ്ട്.
ഷെയ്ൻ നിഗത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം ‘ബാൾട്ടി’യാണ്. ‘ഹാൽ’, ‘ആയിരത്തൊന്നാം രാവ്’ തുടങ്ങിയ സിനിമകളും താരത്തിന്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ‘മദ്രാസ്‌ക്കാരൻ’ എന്ന തമിഴ് ചിത്രമാണ് ഷെയ്നിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.