Siddique: ‘കേസും വിവാദവുമൊക്കെ ഒരു വഴിക്ക് നടക്കും’; സിദ്ദീഖും കുടുംബവും ആഘോഷത്തിൽ; പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ
Actor Siddique: താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

മലയാള സിനിമ മേഖലയിലെ ചൂഷ്ണങ്ങൾ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിനു പിന്നാലെ നിരവധി താരങ്ങളാണ് നടന്മാർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ഇതിനിടെയിൽ നടൻ സിദ്ദിഖിനെതിരെയും ആരോപണങ്ങൾ ഉയർന്നു. (image credits: instagram)

പിന്നാലെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് യുവനടിയുടെ ആരോപണം. (image credits: instagram)

ഇതോടെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദിഖിന്റെ ജാമ്യം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെ അറസ്റ്റുണ്ടാകാതിരിക്കാൻ ഒരാഴ്ചയോളം നടൻ ഒളിവിലായിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. (image credits: instagram)

താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു. (image credits: instagram)

രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീൻ തന്റെ ഇൻസ്റ്റാഗ്രാമിൽ സിദ്ദിഖിന്റെ ചിത്രം പങ്കുവച്ചാണ് ആശംസകൾ അറിയിച്ചത്. ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ ചിത്രത്തിനു താഴെ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം. (image credits: instagram)