Kingdom Movie : കുറച്ച് മാസങ്ങൾക്ക് ശേഷം ഇപ്പോൾ സുഖമായി ഉറങ്ങുകയാണ് ; കിംഗ്ഡത്തെ പറ്റി വിജയ് ദേവരകൊണ്ട
Kingdom Movie Updates: ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അണിയറ പ്രവർത്തകർക്ക്. ചിത്രം തീയേറ്ററുകളിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം കിംഗ്ഡത്തിൻ്റെ പ്രതീക്ഷകൾ പങ്കുവെച്ച് നടൻ വിജയ് ദേവരകൊണ്ട. കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നുവെന്നും. ഇപ്പോൾ സുഖമായി ഉറങ്ങുകയാണെന്നും ചിത്രത്തിൻ്റെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ ബുക്കിംഗുകളെല്ലാം ആളുകൾ നൽകുന്ന സ്നേഹമാണ്. ഞങ്ങൾ ഒരു ഹിറ്റ് അടിക്കുന്നുവെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. തങ്ങളുടെ മുഴുവൻ ടീമും സന്തുഷ്ടരും സംതൃപ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് കിംഗ്ഡം. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അണിയറ പ്രവർത്തകർക്ക്. ചിത്രം തീയേറ്ററുകളിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മരുരവ, ജേഴ്സി തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായ ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളും ഗാനങ്ങളും ടീസറും ട്രെയിലറും ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ചിത്രം ജൂലൈ 31ന് തീയേറ്ററുകളിലെത്തും. പാൻ-ഇന്ത്യ തലത്തിൽ ചിത്രം റിലീസ് ചെയ്യും.
പ്രസ്സ് മീറ്റ് കാണാം
അടുത്തിടെ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവൻ്റും നടന്നിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു. ചിത്രത്തിലെ വിജയ്യുടെ ലുക്ക് പ്രേക്ഷകരെ വളരെയധികം ആകർഷിച്ചിരുന്നു. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഗാനങ്ങളും ടീസറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ അമേരിക്കൻ പ്രീമിയിർ ഷോകൾ ഇന്ന് ആരംഭിക്കും.