AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ilayaraja Copyright: പകർപ്പവകാശ തർക്കം: ഇളയരാജയ്ക്ക് തിരിച്ചടി, സുപ്രീം കോടതി ഹർജി തള്ളി

Ilayaraja copyright issue: വർഷങ്ങളായി ഈ ഗാനങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് ഓറിയന്റൽ റെക്കോർഡ്‌സുമായും എക്കോ റെക്കോർഡ്‌സുമായും ഇളയരാജ നിയമയുദ്ധത്തിലാണ്.

Ilayaraja Copyright: പകർപ്പവകാശ തർക്കം: ഇളയരാജയ്ക്ക് തിരിച്ചടി, സുപ്രീം കോടതി ഹർജി തള്ളി
IlayarajaImage Credit source: facebook (Ilayaraja)
aswathy-balachandran
Aswathy Balachandran | Published: 30 Jul 2025 19:04 PM

ന്യൂഡൽഹി: സംഗീത സംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. സോണി മ്യൂസിക് എന്റർടെയ്ൻമെന്റ് ഇന്ത്യ 2022-ൽ ബോംബെ ഹൈക്കോടതിയിൽ ഇളയരാജക്കെതിരെ ഫയൽ ചെയ്ത കേസാണ് മാറ്റണമെന്ന് ഇളയരാജ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Read Also: Shanthi Krishna: ‘സിനിമയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശ്യമില്ലായിരുന്നു, ഡിപ്രഷനിലൂടെ കടന്നുപോയ സമയമായിരുന്നു അത്‌’

 

ഇളയരാജ മ്യൂസിക് ആൻഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഇളയരാജയുടെ 536 സംഗീത സൃഷ്ടികൾ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സോണി മ്യൂസിക് പരാതി നൽകിയത്. ഈ ഗാനങ്ങളുടെ അവകാശം ഓറിയന്റൽ റെക്കോർഡ്‌സിൽ നിന്നും എക്കോ റെക്കോർഡ്‌സിൽ നിന്നും തങ്ങൾ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ടാണ് സോണി മ്യൂസിക് രംഗത്തെത്തിയത്.

വർഷങ്ങളായി ഈ ഗാനങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് ഓറിയന്റൽ റെക്കോർഡ്‌സുമായും എക്കോ റെക്കോർഡ്‌സുമായും ഇളയരാജ നിയമയുദ്ധത്തിലാണ്. 2019-ൽ മദ്രാസ് ഹൈക്കോടതി ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ഇളയരാജയുടെ ധാർമ്മികവും സവിശേഷവുമായ അവകാശങ്ങൾ ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് വാദിച്ച് സോണി മ്യൂസിക് രംഗപ്രവേശം ചെയ്തത്.

1,500 സിനിമകളിലായി 7,500-ൽ അധികം ഗാനങ്ങളുള്ള ഇന്ത്യയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളാണ് ഇളയരാജ. പകർപ്പവകാശ ലംഘനത്തിനെതിരെ നിരവധി ചലച്ചിത്ര നിർമ്മാതാക്കളുമായി ഇളയരാജ നിയമപോരാട്ടത്തിലാണ്.