Athira Madhav: “അനുമോളുടെ കൂടെ നടക്കുന്നത് കാശുണ്ടാക്കാനാണ്”; വൈറൽ കമൻ്റിന് ആതിരയുടെ മാസ് മറുപടി

Athira Madhav About Friendship With Anumol: ഓ ഇപ്പോൾ അനുമോളുടെ കൂടെയാണോ എൻ്റെ ബാക്കിയുള്ള പഴയ സുഹൃത്തുക്കൾ ഇപ്പോൾ എവിടെയാണ് എന്നൊക്കെയാണ്. ഞാൻ കാശ് ഉണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്നും ചിലർ കമന്റ് ചെയ്യാറുണ്ട്.

Athira Madhav: അനുമോളുടെ കൂടെ നടക്കുന്നത് കാശുണ്ടാക്കാനാണ്; വൈറൽ കമൻ്റിന് ആതിരയുടെ മാസ് മറുപടി

Athira Madhav About Anumol

Published: 

11 Mar 2026 | 06:04 PM

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരങ്ങളാണ് അനുമോളും ആതിര മാധവും. ഓൺസ്ക്രീനിലെ കെമിസ്ട്രി പോലെ തന്നെ ഓഫ്സ്ക്രീനിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. അനുമോൾ ബി​ഗ് ബോസിൽ പോയപ്പോഴും ആതിരയുടെ പിന്തുണ വൈറലായിരുന്നു. എന്നാൽ ഇരുവരുടെയും സൗഹൃദത്തെ പണവുമായും പ്രശസ്തിയുമായും ബന്ധിപ്പിച്ചു വരുന്ന നെഗറ്റീവ് കമൻ്റുകളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ആതിര മാധവ്.

അധികം സുഹൃത്തുക്കളില്ലാത്ത തനിക്ക് ലഭിച്ച ഏറ്റവും നല്ല കൂട്ടാണ് ആതിരയെന്ന് അനുമോൾ നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഇൻസ്റ്റാഗ്രാം റീൽസുകൾക്കും വ്ലോഗുകൾക്കും വലിയ ആരാധകരാണുള്ളത്. ഈ വീഡിയോകൾക്ക് താഴെയാണ് സൗഹൃദത്തെ ചോദ്യം ചെയ്ത് ചില കമൻ്റുകൾ വരുന്നത്. “കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നത്” എന്ന രീതിയിലുള്ള ചില നെഗറ്റീവ് കമന്റുകൾക്കാണ് ആതിര സഹികെട്ട് മറുപടി നൽകിയിരിക്കുന്നത്.

ALSO READ: അശ്വിന്റെ കുടുംബത്തിനും ആ​ഗ്രഹമില്ലേ…ദിയക്കെതിരെ വിമർശനം, പ്രതികരിച്ച് താരം

“നെഗറ്റീവ് പറയുന്നവർ അത് പറഞ്ഞു കൊണ്ടേയിരിക്കും, അതൊന്നും ഞങ്ങളെ ബാധിക്കില്ല… എന്നാണ് ആതിരയുടെ മറുപടി. ഒരു സുഹൃത്ത് എന്ന നിലയിൽ പരസ്പരം നൽകുന്ന പിന്തുണയെ കാശുണ്ടാകാനെന്ന കണ്ണിലൂടെ കാണുന്നവർക്കുള്ള മറുപടിയാണ് ആതിര നൽകുന്നത്. “ഓ ഇപ്പോൾ അനുമോളുടെ കൂടെയാണോ എൻ്റെ ബാക്കിയുള്ള പഴയ സുഹൃത്തുക്കൾ ഇപ്പോൾ എവിടെയാണ് എന്നൊക്കെയാണ്. ഞാൻ കാശ് ഉണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്നും ചിലർ കമന്റ് ചെയ്യാറുണ്ട്.

ആതിരയെ താനാണ് വിളിക്കുന്നത് എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന അനുമോളുടെ പ്രതികരണം. നമ്മളൊരു പഴക്കടയിൽ പോയാൽ നല്ല പഴങ്ങൾ നോക്കി എടുക്കാറില്ലേ. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതും അതുപോലെയാണ്. ചീത്തയാണെന്ന് മനസിലായാൽ മാറ്റിനിർത്തണം. പറഞ്ഞ് മനസിലാക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം”, അനുമോൾ കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Manju Warrier : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ
Jailer 2 Movie: വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!
Prithwiraj Sukumaran: മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്
“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട