AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanya Mary Varghese: കൃപാസനത്തിൽ വിശ്വസിച്ചാൽ ആഗ്രഹിക്കുന്നത് നേടാം, മാതാവ് ഒരു മീഡിയേറ്റർ ആണ്; ധന്യ മേരി വർഗീസ്

Dhanya Mary Varghese: നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്കുള്ള വഴി. വിശ്വസിച്ചാൽ എന്തും കിട്ടും എന്ന് പറയില്ലേ. നമ്മുടെ ഉറച്ച വിശ്വാസമാണ് അത്. വലിയ അത്ഭുതം എന്നൊക്കെ പറയാറുണ്ട്. ചോദിക്കുവിൻ കിട്ടും എന്ന വിശ്വാസമാണ് എന്നും ധന്യ പറയുന്നു.

Dhanya Mary Varghese: കൃപാസനത്തിൽ വിശ്വസിച്ചാൽ ആഗ്രഹിക്കുന്നത് നേടാം, മാതാവ് ഒരു മീഡിയേറ്റർ ആണ്; ധന്യ മേരി വർഗീസ്
Dhanya MaryvargheseImage Credit source: Instagram
ashli
Ashli C | Published: 07 Nov 2025 13:59 PM

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വർഗീസ്. നാളുകൾക്കു മുമ്പ് ധന്യ കൃപാസനത്തിൽ പോയി താരം സാക്ഷ്യം പറയുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിന്റെ പേരിൽ നിരവധി ട്രോളുകളാണ് ധന്യ ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ അതേക്കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധന്യ. തന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുടെ ഭാര്യയാണ് തന്നോട് കൃപാസനത്തെ കുറിച്ച് പറഞ്ഞുതന്നും അവരവിടെ പോകുന്ന സ്ഥിരം വ്യക്തിയാണ്.

കൃപാസനത്തിൽ ചെല്ലുമ്പോൾ തന്നെ അത്ഭുതം സംഭവിക്കണമെന്നില്ല. അവിടെ എത്തിക്കഴിഞ്ഞാൽ ചില ഉടമ്പടികൾ ഉണ്ടാകും. അത് നമ്മൾ ജീവിതത്തിൽ പാലിക്കണം. ഒപ്പം നമ്മുടെ ആഗ്രഹം എന്താണോ അതും പ്രാർത്ഥിക്കുക. അത്ഭുതം നടക്കുക എന്നതിലുപരി നാം മാറുമ്പോൾ നമുക്ക് ചില അനുഗ്രഹങ്ങൾ ലഭിക്കില്ലേ അതാണ് അവിടെ സംഭവിക്കുന്നത് എന്നാണ് ധന്യ മേരി വർഗീസ് പറയുന്നത്.

ALSO READ: ഞാൻ 80 കിലെയിലെത്തും, അതെന്റെ ഇഷ്ടം? ശരീരത്തെ ബഹുമാനിക്കാൻ പഠിക്കണം; ഗൗരി കിഷൻ

നമ്മളുടെ പ്രശ്നങ്ങൾ ദൈവത്തോട് പറയാൻ ഒരു മാധ്യമം ആവശ്യമാണ്. മാതാവിനെ ഒരു മീഡിയേറ്റർ ആയി ആണ് കാണുന്നത്. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്കുള്ള വഴി. വിശ്വസിച്ചാൽ എന്തും കിട്ടും എന്ന് പറയില്ലേ. നമ്മുടെ ഉറച്ച വിശ്വാസമാണ് അത്. വലിയ അത്ഭുതം എന്നൊക്കെ പറയാറുണ്ട്. ചോദിക്കുവിൻ കിട്ടും എന്ന വിശ്വാസമാണ് എന്നും ധന്യ പറയുന്നു.

ഒരു ഓൺലൈൻ മാധ്യത്തോടെ ആണ് ധന്യ മേരി വർഗീസ് ഇതേക്കുറിച്ച് സംസാരിച്ചത്. തന്റെ ജീവിതത്തിൽ തനിക്ക് ഒരു പ്രധാന ആവശ്യം വന്നു. തന്റെ മമ്മിക്ക് വേണ്ടി. അത്തരം സാഹചര്യത്തിൽ ദൈവം മാത്രമാണ് നമുക്ക് അഭയം എന്ന് തോന്നാറില്ലേ. താൻ ആവശ്യപ്പെട്ട പ്രാർത്ഥിച്ച ഒന്ന് രണ്ട് കാര്യങ്ങൾക്ക് ഉത്തരം ലഭിച്ചു. അതോടെ സാക്ഷ്യം പറയണമെന്ന് തോന്നി എന്നും ധന്യ പറയുന്നു..