Ajith Kumar: വിജയിയോട് അസൂയയും ശത്രുതയും ഉണ്ടോ? മൗനം വെടിഞ്ഞ് തല അജിത്ത്
Ajith Kumar about Vijay: ആ കാര്യങ്ങൾ തനിക്കും വിജയിക്കും ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായാണ് ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നത്. ഈ ദുഷ്ടന്മാർ മിണ്ടാതിരിക്കുന്നതാണ് നല്ലത്.
തമിഴ് സിനിമയുടെ രണ്ട് പ്രധാനപ്പെട്ട മുഖങ്ങളാണ് തല അജിത്തും(Actor Ajith Kumar) ദളപതി വിജയിയും(Thalapathy Vijay). ഈ സൂപ്പർസ്റ്റാറുകൾക്ക് അവരുടേതായ തന്നെ ഒരു ആരാധകരുടെ പടയും ഉണ്ട്. താരങ്ങൾ ഇരുവരും പരസ്പരം ബഹുമാനിക്കുകയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ പേരിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാണ്.
തമിഴ് സിനിമയുടെ തലയാണ് അജിത് കുമാർ എന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുമ്പോൾ തമിഴ്നാടിന് ഒറ്റ നായകനെ ഉള്ളൂ അത് വിജയിയാണ് എന്ന് അദ്ദേഹത്തിന്റെ ആരാധകരും പറയും. അങ്ങനെ ഇരുകൂട്ടരും തമ്മിൽ തങ്ങളുടെ നായകന്മാർക്ക് വേണ്ടി സോഷ്യൽ മീഡിയയിലും നേരിട്ടും ഏറ്റുമുട്ടുന്നത് തമിഴ്നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത്ത്.
ALSO READ:50 ലക്ഷവും കാറും അനുമോൾ കൊണ്ടു പോകും! ഉറപ്പിച്ച് അഖിൽ മാരാർ
വിജയുമായുള്ള(Vijay) ശത്രുതയെ കുറിച്ചുള്ള റിപ്പോർട്ടുകളെ കുറിച്ച് പത്രപ്രവർത്തകൻ രംഗരാജ പാണ്ഡക്കാണ് അജിത്ത്(Ajith Kumar) മറുപടി നൽകിയിരിക്കുന്നത്. താനും വിജയും തമ്മിൽ ശത്രുതയുണ്ടെന്നും തമ്മിൽ അസൂയ ഉണ്ട് എന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം കെട്ടിച്ചമക്കുന്ന കാര്യങ്ങൾ തനിക്കും വിജയിക്കും ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു.
ഇതിന്റെ ഫലമായാണ് ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നത്. ഈ ദുഷ്ടന്മാർ മിണ്ടാതിരിക്കുന്നതാണ് നല്ലത്. താൻ എപ്പോഴും വിജയിക്ക് നല്ലത് വരണം എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകുന്നതിന് പകരം സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. എല്ലാവരും അവരവരുടെ കുടുംബങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.