Esther Anil: അങ്ങനെ അവസരം കിട്ടിയതാരാ? വെല്ലുവിളിച്ച് എസ്തർ അനിൽ

Esther Anil about glamorous photoshoot:ഇതിനെതിരെ രൂക്ഷമായി തന്നെയാണ് എസ്തറിന്റെ പ്രതികരണം.സോഷ്യൽ മീഡിയയിൽ ഗ്ലാമർ ആയതു കൊണ്ട് സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര നടിമാർ ഉണ്ട് എന്നാണ് താരം ചോദിക്കുന്നത്. അത് കാണിച്ചു തരൂ എന്നുമാണ് എസ്തർ അനിൽ വെല്ലുവിളിക്കുന്നത്. എന്നാൽ എസ്തർ അനിലിന്റെ ഈ അഭിപ്രായങ്ങളുടെ പോസ്റ്റിനു താഴെയും വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ആളുകൾ ഇടുന്നത്. മാസങ്ങൾക്ക് മുമ്പ് എസ്തർ പങ്കുവെച്ച ചില ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക്.........

Esther Anil: അങ്ങനെ അവസരം കിട്ടിയതാരാ? വെല്ലുവിളിച്ച് എസ്തർ അനിൽ

Esther Anil

Published: 

30 Apr 2026 | 02:38 PM

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് എസ്തർ അനിൽ. ബാലതാരമായാണ് എസ്തർ സിനിമയിൽ എത്തുന്നത്. 2010-ൽ പുറത്തിറങ്ങിയ ‘നല്ലവൻ’ എന്ന സിനിമയാണ് അരങ്ങേറ്റ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത 2013ൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്തർ അനിൽ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. മമ്മൂട്ടി, മീന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ കുടുംബചിത്രമാണ് ദൃശ്യം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് എസ്തർ ഇപ്പോൾ വലിയ കുട്ടിയായി മാറിയിരിക്കുന്നു . ഇപ്പോൾ ഇതാ നടിമാരുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം.

അസംബന്ധം നിർത്തൂ………

തുണി ഊരി ഫോട്ടോഷൂട്ടുകൾ നടത്തുന്നത് സിനിമയിൽ വേഷം കിട്ടാനാണെന്ന അസംബന്ധം നിർത്തൂ എന്നാണ് എസ്തർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ആയതു കൊണ്ട് മാത്രം സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര നടിമാർ ഉണ്ട് എന്നും അത് കാണിച്ചു തരൂ എന്നുമാണ് എസ്തർ അനിൽ വെല്ലുവിളിക്കുന്നത്. എന്നാൽ എസ്തർ അനിലിന്റെ ഈ അഭിപ്രായങ്ങളുടെ പോസ്റ്റിനു താഴെയും വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ആളുകൾ ഇടുന്നത്. മാസങ്ങൾക്ക് മുമ്പ് എസ്തർ പങ്കുവെച്ച ചില ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത്തരത്തിൽ നടിയുടെ ഈ അഭിപ്രായത്തിന് താഴെ പിന്നെ നീ എന്തിനാണ് ഇത്തരത്തിൽ നടക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്.

ALSO READ:ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ

അതേസമയം ദൃശ്യം മൂന്ന് മെയ് 21ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ടീസറിനും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കൂടാതെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് എസ്തറും അൻസിബയയും നൽകുന്ന അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

അത്തരത്തിൽ മോഹൻലാലിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു അതായത് ദൃശ്യം സിനിമയിൽ പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ സീനിൽ നടൻ ഷാജോൺ ചെയ്ത സഹദേവൻ എന്ന പോലീസുകാരൻ ജോർജുകുട്ടിയെ ചവിട്ടുന്ന ഒരു സീൻ ഉണ്ട്. ഈ സീനിൽ വീഴുന്ന മോഹൻലാൽ അത് കഴിഞ്ഞ് അമ്മയെയും മക്കളെയും നോക്കുന്ന ഒരു സീനുണ്ട്. അത്തരത്തിൽ ഒരു നോട്ടം ഒക്കെ മോഹൻലാലിന് മാത്രമേ സാധിക്കുന്നുള്ളൂ എന്നാണ് എസ്തർ പറയുന്നത്.

കൂടാതെ അൻസിബ പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായി മാറിയിരുന്നു. തനിക്ക് ദൃശ്യം സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് അൻസിബ പറയുന്നത്. മറ്റൊന്നുമല്ല, ദൃശ്യം സിനിമയിൽ അച്ഛനായി വരുന്നത് മോഹൻലാലാണ്.

അമ്മയായി എത്തിയത് മീനയും. രണ്ടുപേരും നല്ല സൗന്ദര്യമുള്ളവരാണല്ലോ. എന്നാൽ മക്കളായി തിരഞ്ഞെടുത്തത് ഒന്ന് തന്നെയാണ്. അച്ഛന്റെയും അമ്മയുടെയും സൗന്ദര്യത്തിന് അനുസരിച്ച് ഒരു മകളാണോ താനെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നുവെന്നാണ് അൻ‍സിബ പറഞ്ഞത്. താൻ ചിന്തിച്ച ഇതേ കാര്യം ഒരു ദിവസം സെറ്റിൽവെച്ച് എസ്തറിന്റെ അച്ഛൻ അത് തുറന്നു പറയുകയും ചെയ്തു. അച്ഛനും അമ്മയും കാണാൻ നല്ല ഭംഗിയുണ്ട് എന്നിട്ട് മക്കൾ എന്തേ ഇങ്ങനെ ആയിപ്പോയി എന്ന്. അത് കേട്ടപ്പോൾ താൻ ശരിക്കും ചിരിച്ചു പോയെന്നും അൻസിബ പറഞ്ഞു.

ENGLISH SUMMARY

Esther anil spoken out against the allegations being made on social media regarding actresses. Esther says, “Stop the nonsense of doing nude photoshoots to get roles in movies.” Esther Anil challenges her to show how many actresses have become talented heroines in movies just because they are glamorous on social media.

 

 

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു