AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jewel Mary: ‘ചിലർക്ക് കാര്യങ്ങൾ ക്ലിയറായില്ല, അവർക്ക് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്’; ചികിത്സാ സമയത്തെ ചിത്രങ്ങളുമായി ജുവൽ മേരി

Actress Jewel Mary on Cancer Survival: ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയായിരുന്നു ജുവൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നാളുകളിലെ കുറച്ച് ഫോട്ടോകളും നടി പങ്കുവെച്ചു.

Jewel Mary: ‘ചിലർക്ക് കാര്യങ്ങൾ ക്ലിയറായില്ല, അവർക്ക് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്’; ചികിത്സാ സമയത്തെ ചിത്രങ്ങളുമായി ജുവൽ മേരി
Actress Jewel MaryImage Credit source: instagram\Actress Jewel Mary
sarika-kp
Sarika KP | Published: 14 Aug 2025 07:24 AM

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ജുവൽ മേരി തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 2023-ൽ തനിക്ക് കാൻസർ ബാധിച്ചിരുന്നുവെന്നും രോ​ഗത്തിന്റെ നാളുകൾ ഭീകരമായിരുന്നുവെന്നും ജുവൽ വെളിപ്പെടുത്തിയത്. വിവാഹ മോചിതയായി ജീവിതം ആസ്വദിക്കാൻ തുടങ്ങവെയാണ് രോഗം പിടിപെട്ടതെന്നും താരം പറഞ്ഞിരുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസുഖത്തെ കുറിച്ച് ആദ്യമായി നടി മനസ് തുറന്നത്.

വീഡിയോ വൈറലായതിനു ശേഷം നിരവധി പേരാണ് ജുവലിനെ വിളിച്ച് ആത്മവിശ്വാസവും പിന്തുണയും സ്നേഹവും അറിയിക്കുന്നത്. എന്നാൽ ചിലർ താൻ പറഞ്ഞത് മനസ്സിലാക്കിയിരുന്നില്ലെന്നാണ് ജുവൽ പറയുന്നത്. ഇപ്പോഴും താൻ കാൻസർ ബാധിതയാണെന്ന് തെറ്റിദ്ധരിച്ച് തന്നെ വിളിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ ഇപ്പോഴിതാ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 2023-ലാണ് തനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചതെന്നും ഇപ്പോൾ താൻ അതിൽ നിന്ന് പൂർണ്ണമായും മുക്തയാണെന്നുമാണ് വീഡിയോയിൽ ജുവൽ പറയുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയായിരുന്നു ജുവൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നാളുകളിലെ കുറച്ച് ഫോട്ടോകളും നടി പങ്കുവെച്ചു.

Also Read: ‘ബയോപ്സി എടുത്തപ്പോൾ കാന്‍സര്‍ ആണെന്ന് ഉറപ്പിച്ചു, സര്‍ജറിയ്ക്ക് ശേഷം ശബ്ദം പോയി, ഇടതുകൈ ദുർബലമായി’; ജുവൽ മേരി

തന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ച് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്ന എല്ലാവർക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം പറയുന്നത്. 2023ൽ ഉണ്ടായിരുന്ന അസുഖത്തെ കുറിച്ചും സർജറിയെ കുറിച്ചും ഇപ്പോൾ എന്തിനാണ് വന്ന് പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ടെന്നും ചിലർക്ക് കാര്യങ്ങൾ ക്ലിയറായിട്ടില്ലെന്നും പറഞ്ഞാണ് നടി വീഡിയോ ആരംഭിക്കുന്നത്. തനിക്കിപ്പോൾ യാതൊരു അസുഖവുമില്ലെന്നും ട്രീറ്റ്മെന്റ് മുഴുവനായി കഴിഞ്ഞുവെന്നും നടി പറയുന്നു.

 

 

View this post on Instagram

 

A post shared by Jewel Mary (@jewelmary.official)

ചിലർ ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ടെന്നും അവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത് എന്നാണ് ജുവൽ പറയുന്നത്. എല്ലാവർക്കും ആ വീഡിയോ കണ്ടത് കൊണ്ടോ തന്റെ കഥ അറിഞ്ഞതുകൊണ്ടോ ഉപകാരമില്ലെന്നും എന്നാൽ ചിലർക്ക് അത് ഉപകരിക്കുമെന്നാണ് നടി പറയുന്നത്. കാൻസർ സർവൈവേഴ്സ് ആയിട്ടുള്ളവരിൽ ചിലർക്ക് പിന്നീട് ഭയമായിരിക്കും എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും ആ അസുഖം വീണ്ടും വരുമോയെന്ന്.തന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത് കഴിഞ്ഞു‍. വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം എന്നാണ് നടി പറയുന്നത്.