AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jewel Mary: ‘ബയോപ്സി എടുത്തപ്പോൾ കാന്‍സര്‍ ആണെന്ന് ഉറപ്പിച്ചു, സര്‍ജറിയ്ക്ക് ശേഷം ശബ്ദം പോയി, ഇടതുകൈ ദുർബലമായി’; ജുവൽ മേരി

Jewel Mary Battle With Cancer: 2023ൽ തനിക്ക് കാൻസർ ബാധിച്ചിരുന്നുവെന്നും താനിപ്പോൾ വിവാഹമോചിതയാണെന്നും ജുവൽ പറയുന്നു. വിവാഹ മോചിതയായി ജീവിതം ആസ്വദിക്കാൻ തുടങ്ങവെയാണ് രോഗം പിടിപെട്ടതെന്നും താരം പറയുന്നു.

Jewel Mary: ‘ബയോപ്സി എടുത്തപ്പോൾ കാന്‍സര്‍ ആണെന്ന് ഉറപ്പിച്ചു, സര്‍ജറിയ്ക്ക് ശേഷം ശബ്ദം പോയി, ഇടതുകൈ ദുർബലമായി’; ജുവൽ മേരി
ജുവൽ മേരി Image Credit source: Jewel Mary/Facebook
nandha-das
Nandha Das | Published: 12 Aug 2025 18:40 PM

ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് അവതാരകയും നടിയുമായ ജുവൽ മേരി. 2023ൽ തനിക്ക് കാൻസർ ബാധിച്ചിരുന്നുവെന്നും താനിപ്പോൾ വിവാഹമോചിതയാണെന്നും ജുവൽ പറയുന്നു. വിവാഹ മോചിതയായി ജീവിതം ആസ്വദിക്കാൻ തുടങ്ങവെയാണ് രോഗം പിടിപെട്ടതെന്നും താരം പറയുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജുവൽ മേരി മനസുതുറന്നത്‌.

വിവാഹമോചനം പൊരുതി നേടിയ ആളാണ് താനെന്ന് ജുവൽ മേരി പറയുന്നു. 2021 മുതൽ പിരിഞ്ഞാണ് കഴിയുന്നതെങ്കിലും വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. അതോടെ രക്ഷപ്പെട്ടുവെന്നും താരം പറയുന്നു. മൂന്നാല് വർഷം എടുത്താണ് വിവാഹ മോചനം കിട്ടിയത്. മ്യൂച്ചൽ ആണെങ്കിൽ ആറ് മാസത്തിൽ തന്നെ കിട്ടുമായിരുന്നു. മ്യൂച്ചൽ കിട്ടാൻ ശ്രമിച്ചിരുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമായിരുന്നു. ഇനിയെങ്കിലും ജീവിതം ആസ്വദിക്കണം, സന്തോഷിക്കണം എന്നെല്ലാം കരുതിയിരിക്കുമ്പോഴായിരുന്നു രോഗം പിടിപെടുന്നതെന്നും ജുവൽ കൂട്ടിച്ചേർത്തു.

ലണ്ടനിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഒരു മാസം അവിടെ കറങ്ങി. അവിടെ സുഹൃത്തുക്കളുണ്ട്. ഇംഗ്ലണ്ടിലും അയർലണ്ടിലും സ്‌കോട്ട്‌ലൻഡിലും പോയി. നല്ല ഹരം പിടിപ്പിക്കുന്ന ഒറ്റയ്ക്കുള്ള യാത്രയായിരുന്നു. അത് തന്റെ സന്തോഷത്തിന്റെ പാരമ്യമായിരുന്നു. അന്നത്തെ പിറന്നാൾ ആഘോഷവും ലണ്ടനിൽ ആയിരുന്നു. അങ്ങനെ കൈയിലുള്ള കാശൊക്കെ തീർന്ന ശേഷമാണ് തിരികെയെത്തിയത് എന്നും ജുവൽ പറയുന്നു.

ഏഴ് വർഷമായി തനിക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ടായിരുന്നു. പെട്ടെന്ന് ഭാരത്തിൽ വ്യത്യാസമുണ്ടാകും. കൂടെ സ്‌ട്രസ്സും പിസിഒഡിയും ഒക്കെയുണ്ട്. അങ്ങനെ റെഗുലർ ചെക്കപ്പിനായി ഒരു ദിവസം പോയിയിരുന്നു. വേറെ കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ, ചുമയ്ക്കുമ്പോൾ കുറച്ചധികം കഫം വരും. വേറെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ, ഒന്ന് സ്‌കാൻ ചെയ്തു നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. ബിഎസ്സി നഴ്‌സിങ് പഠിച്ചതുകൊണ്ട് തന്നെ എന്താണ് നടക്കുന്നതെന്ന് കണ്ടാൽ തനിക്ക് മനസിലാകുമെന്നും ജുവൽ മേരി പറയുന്നു.

ALSO READ: ‘എനിക്ക് പണിയറിയില്ല, പടങ്ങളൊക്കെ ഡയറക്ട് ചെയ്ത് തന്നത് വേറെയാരോ’; മറുപടിയുമായി അഞ്ജലി മേനോൻ

അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ തന്നെ മനസിലായി. കാലൊക്കെ തണുക്കാൻ തുടങ്ങി. അവരുടെ മുഖമൊക്കെ മാറി. അങ്ങനെ ബയോപ്‌സി എടുത്തു നോക്കാമെന്ന് പറഞ്ഞു. തന്റെ കാല് പോലും അനങ്ങുന്നില്ല. ഭൂമിയിൽ ഉറഞ്ഞു പോയി. പേടിച്ച് അത് വേണ്ടെന്ന് പറഞ്ഞു. എടുക്കണമെന്ന് അവർ പറഞ്ഞു. ഡോക്ടർ കാൻസർ ആകാൻ സാധ്യതയുണ്ടെന്ന സൂചന തന്നിരുന്നുവെന്നും. ബയോപ്‌സിയുടെ റിസൾട്ട് വരാൻ 15 ദിവസം കഴിയും. ജീവിതം വല്ലാതെ പതിയെയായി. റിസൾട്ട് വന്ന ശേഷം ഒന്നൂടെ ഉറപ്പിക്കണമെന്ന് പറഞ്ഞു. വീണ്ടും ബയോപ്‌സി എടുത്തുവെന്നും ജുവൽ പറയുന്നു.

ഈ സമയത്തൊന്നും വീട്ടുകാരുടെ മുന്നിൽ താൻ പേടി കാണിച്ചതേയില്ല. പേടിയൊക്കെ ഉറഞ്ഞു പോയിരുന്നു. രണ്ടാമത്തെ റിസൾട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. ഫെബ്രുവരിയിലായിരുന്നു സർജറി. എഴ് മണിക്കൂർ ആയിരുന്നു സർജറിയെന്നും ജുവൽ മേരി പറയുന്നു. സർജറിയ്ക്ക് ശേഷം ശബ്ദം മുഴുവൻ പോയിയിരുന്നു. ആറ് മാസം എടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇടതുകൈ ദുർബലമായിപ്പോയി. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നുവെന്നും ജുവൽ പറഞ്ഞു.