Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Assault Case: ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പകർത്തി മറ്റുള്ളവർക്ക് വിതരണം ചെയ്ത അതിക്രൂരവും അത്യപൂർവ്വമായ ഒരു കൂട്ട ബലാൽസംഗം കേസ്...
നടി ആക്രമിച്ച കേസിൽ ശിക്ഷാവിധിയിൽ രൂക്ഷ വിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കോളിളക്കം സൃഷ്ടിച്ചതും ആയ ഒരു പീഡനക്കേസിൽ പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചതിനെതിരെയാണ് വിമർശനവുമായി ജുവൽ മേരി രംഗത്ത് എത്തിയത്. ഇത് എന്ത് തേങ്ങയാണ് എന്നാണ് കുറഞ്ഞുപോയെന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് താരം പ്രതികരിച്ചത്. ഒരു ചൂരൽ എടുത്ത് ഓരോ അടി കൊടുത്തു വിട്ടാൽ മതിയായിരുന്നു എന്നും ജുവൽമേരി പറഞ്ഞു. കൂടാതെ തന്നെ വിമർശനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി ആസഫ് അലിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും ജൂവൽ പങ്കുവെച്ചു.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പകർത്തി മറ്റുള്ളവർക്ക് വിതരണം ചെയ്ത അതിക്രൂരവും അത്യപൂർവ്വമായ ഒരു കൂട്ട ബലാൽസംഗം കേസ് ആണിത്. അത്തരം ഒരു കേസിൽ സാധാരണ ബലാത്സംഗത്തിന് കുറ്റത്തിന് നൽകുന്ന 20 വർഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. കോടതിക്ക് തെറ്റുപറ്റിയിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല എന്നാണ് ആസഫ് അലിയുടെ വാക്കുകൾ.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു പിന്നാലെ നിരവധി പേരാണ് കോടതി വികസിക്കെതിരെ രംഗത്തെത്തുന്നത്. കൂട്ട ബലാത്സംഗം കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞെങ്കിലും കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണെന്നാണ് അഭിപ്രായം. പ്രതികളുടെ പ്രായം കുടുംബ പശ്ചാത്തലം ക്രിമിനൽ പശ്ചാത്തലം എന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നത്. ഈ വിധിക്ക് പിന്നാലെ നടി പാർവതി തിരുവോത്ത് ഭാഗ്യലക്ഷ്മി കമൽ പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.
എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടപ്പോൾ തന്നെ കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നായിരുന്നു നടിയുടെ അഭിഭാഷകയുടെ പ്രതികരണം. നടിക്ക് നീതി കിട്ടിയില്ല എന്നാണ് സംവിധായകൻ കമലും പ്രതികരിച്ചത്. നടി പാർവതി അടക്കമുള്ളവരും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മാക്സിമം പരിഗണന മിനിമം ശിക്ഷ എന്നാണ് നടി പാർവതി തിരുവോത്ത് വിധിക്കെതിരെ ഫേസ്ബുക്കിൽ കുറിച്ചത്.