AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല

Actress Radhika Radhakrishnan: പുതുവർഷം ആരംഭിക്കാൻ ആകുമ്പോൾ 2025 തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ഒരു കാര്യത്തെക്കുറിച്ചാണ് രാധിക ആരാധകരുമായി പങ്കുവെക്കുന്നത്....

Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
Actress Radhika RadhakrishnanImage Credit source: Facebook
ashli
Ashli C | Published: 13 Dec 2025 17:04 PM

ഒരുപാട് ഒന്നും വേണ്ട… ചില അഭിനേതാക്കളെ ഓർത്തിരിക്കാൻ ഒറ്റ സിനിമ മതി. അതാണ് അപ്പൻ എന്ന സിനിമയും അപ്പനിലെ ഷീല എന്ന കഥാപാത്രവും. 2022ൽ മജു ആർ ജയകുമാർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അപ്പൻ. ചിത്രത്തിൽ സണ്ണി വെയ്ൻ, അനന്യ, അലൻസിയർ, ഗ്രേസ് ആന്റണി, പോളി വിൽസൺ, രാധികാ രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടക്കത്തിൽ വെറുപ്പ് സൃഷ്ടിച്ച ഈ കഥാപാത്രം സിനിമയുടെ അവസാനമായപ്പോഴേക്കും പ്രേക്ഷകരെ മൊത്തം സങ്കടപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമായി മാറുകയായിരുന്നു.

ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രശംസയാണ് ലഭിച്ചത്. അതിനുശേഷം ഒരുപാട് സിനിമകളിൽ ഒന്നും രാധികയെ കണ്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അഭിനയം പോലെ നൃത്തവും താരത്തിന് ഒരു പാഷൻ ആണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ നൃത്ത രംഗങ്ങളും മറ്റുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. കൂടാതെ ജീവിതത്തിലെ മറ്റു സന്തോഷ നിമിഷങ്ങളും രാധിക ആരാധകരുമായി പങ്കുവെക്കും. അത്തരത്തിൽ പുതുവർഷം ആരംഭിക്കാൻ ആകുമ്പോൾ 2025 തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ഒരു കാര്യത്തെക്കുറിച്ചാണ് രാധിക ആരാധകരുമായി പങ്കുവെക്കുന്നത്.

മറ്റൊന്നുമല്ല 2025ൽ ഡാൻസ് വർക്ക് ഷോപ്പുകൾ തുടങ്ങി എന്നുള്ളതാണ്. ജീവിതത്തിൽ ഏറ്റവും വലിയ കാര്യം എന്നാണ് താരം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കുറെ സ്റ്റെപ്പുകൾ പഠിക്കുക എന്നതിലുപരി ആ യാത്ര ആസ്വദിക്കാനും, നൃത്തം ആസ്വദിച്ച് ചെയ്യുവാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ നടത്തുവാനും സാധിച്ചു എന്ന് താരം പറയുന്നു . മാർഗഴി ഡാൻസ് കമ്മ്യൂണിറ്റിയിലൂടെ കുറഞ്ഞ സമയം കൊണ്ട് അത് ചെയ്തു തീർക്കാൻ സാധിച്ചു എന്നും താരം പറയുന്നു. ചിലരുടെയും മാനസികമായ സന്തോഷത്തിനും ആസ്വാദനത്തിനും തനിക്ക് ഒരു മാർഗമായി മുന്നോട്ടു നീങ്ങാനും അവർക്കുവേണ്ടി പ്രയത്നിക്കാനും സാധിച്ചതിൽ സന്തോഷം എന്നും തരം പറയുന്നു.