AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Actress Mohini: ‘രാമായണവും ഖുർആനും വായിച്ചു..പക്ഷേ; മതം മാറുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത്…’; മോഹിനി

Actress Mohini’s Spiritual Journey: ബെെബിളിൽ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ വായിച്ചുവെന്നും ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോൾ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും ഇല്ലാതായെന്നും മോഹിനി പറഞ്ഞു.

Actress Mohini: ‘രാമായണവും ഖുർആനും വായിച്ചു..പക്ഷേ; മതം മാറുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത്…’;  മോഹിനി
Mohini
Sarika KP
Sarika KP | Published: 02 Nov 2025 | 11:48 AM

ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു നടി മോഹിനി. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരത്തിന്റെ സ്വകാര്യ ജീവിതം ഏറെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിൽ മോഹിനി ക്രിസ്തുമതം സ്വീകരിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. മാനസികമായി തകർന്ന ഘട്ടത്തിലാണ് നടി ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തു മതത്തിലേക്ക് മാറിയത്.ഇതിനു ശേഷമാണ് തനിക്ക് ആശ്വാസം ലഭിച്ചതെന്നും മോഹിനി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹിനി. ടൂറിം​ഗ് ടാക്കീസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മതം മാറുന്നുവെന്ന് പറഞ്ഞപ്പോൾ ഭർത്താവിന് കുഴപ്പമില്ലായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ഇനി ചിക്കനും മട്ടനും പാകം ചെയ്യുമല്ലോ എന്നാണ്. നിയന്ത്രിക്കുന്ന ഒരാൾ അല്ല തന്റെ ഭർത്താവെന്നും ഇന്ന് വരെയും തന്റെ ബാങ്ക് അക്കൗണ്ട് ഏതെന്നോ തന്റെയടുത്ത് എത്ര പെെസയുണ്ടെന്നോ ആഭരണങ്ങളുണ്ടെന്നോ അദ്ദേഹത്തിന് അറിയില്ലെന്നും മോഹിനി പറയുന്നു.

Also Read:ഭയമാണെനിക്ക്, തോന്നും പോലെ കഥകൾ മെനയും; വിധവയുടെ ജീവിതം എളുപ്പമല്ലെന്ന് നടി ഇന്ദുലേഖ

താൻ മരിച്ചാൽ നിങ്ങൾ ഇതെല്ലാം അറിയണമെന്ന് പറഞ്ഞപ്പോൾ ബാങ്കിൽ നിന്നും ലെറ്റർ വന്നോളും ഇപ്പോൾ പറയേണ്ടെന്നാണ് തന്നോട് പറഞ്ഞത് എന്നാണ് മോഹിനി പറയുന്നത്. താൻ മതം മാറി കുറെ കഴിഞ്ഞാണ് ഭർത്താവും ക്രിസ്തു മതം സ്വീകരിച്ചത്. തനിക്ക് പള്ളിയിൽ ഒറ്റയ്ക്ക് പോകാൻ ഇഷ്ടമല്ലെന്നും ഞായറാഴ്ച എല്ലാവരും കുടുംബത്തോടൊപ്പം പള്ളിയിലേക്ക് വരുമ്പോൾ താൻ മാത്രമാണ് ഒറ്റയ്ക്ക് പോകുന്നത് എന്നാണ് നടി പറയുന്നത്.

ഇപ്പോൾ തനിക്കൊപ്പം ഭർത്താവ് ഭരത് വരാൻ തുടങ്ങി. ഒരു കാര്യത്തിൽ നിന്ന് മാറി പുതിയൊരു കാര്യം സ്വീകരിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ളതാണ്. അങ്ങനെയുള്ള താൻ മതം മാറണമെങ്കിൽ എന്തെങ്കിലും നടക്കണമെന്നാണ് നടി പറയുന്നത്. രാമായണം, മഹാഭാരതം, ഖുർആനും താൻ വായിച്ചു. എന്നാൽ അവയിൽ ഒന്നിലും എന്ത് പ്രശ്നത്തിലും നിന്നെ വന്ന് രക്ഷിക്കുമെന്ന് പറയുന്നില്ലെന്നാണ് മോഹിനി പറയുന്നത്. എന്നാൽ ബെെബിളിൽ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ വായിച്ചു. ഇതോടെ ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോൾ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും ഇല്ലാതായെന്നും മോഹിനി പറഞ്ഞു.

Follow Us