‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്
Actress Priyanka On Kozhikode Deepak Death: യുവതിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതക്കാലം മുഴുവൻ കിടത്തണമെന്നും പ്രിയങ്ക പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ കാരണക്കാരിയായ യുവതിക്കെതിരെ ആഞ്ഞടിച്ച് നടി പ്രിയങ്ക അനൂപ്. യുവതിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതക്കാലം മുഴുവൻ കിടത്തണമെന്നും പ്രിയങ്ക പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളിൽ പുരുഷന്മാരിൽ ന്യായമുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് പുരുഷന്മാരാണെന്നും അത് പലപ്പോഴും മനസിലായതുകൊണ്ടാണ് പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും നടി പറയുന്നു. ആ വീഡിയോ താൻ ശ്രദ്ധിച്ച് കണ്ടുവെന്നും ശരീരത്തിൽ മുട്ടാൻ വരികയാണെങ്കിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. നീങ്ങി നിൽക്കാൻ പറയണമെന്നും അതൊന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ദിവസം നമ്മളെല്ലാം കണ്ട വീഡിയോയിൽ ആ പുരുഷൻ അവിടെ നടക്കുന്നതൊന്നും അറിഞ്ഞിട്ട് പോലുമില്ല.അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു, പ്രചരിപ്പിക്കുന്നു. അയാൾ ആത്മഹത്യയും ചെയ്തു. സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്. എങ്ങനെ ഒരു പുരുഷനെ ആക്രമിക്കാം എന്നതിന് വേണ്ടി നടക്കുകയാണ് കുറേ ഫെമിനിസ്റ്റുകൾ എന്നാണ് നടി പറയുന്നത്.
മര്യാദയും മാനവുമുള്ള സ്ത്രീ ഒരു അന്യപുരുഷൻ ശരീരത്തിൽ മുട്ടുന്നത് വീഡിയോ എടുത്തുകൊണ്ട് ഇരിക്കില്ലെന്നും അടുത്ത സെക്കന്റിൽ പ്രതികരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തെളിവായിട്ട് എടുത്തതാണെങ്കിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കണം. താൻ പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. മെൻസ് കമ്മീഷൻ വരണം. പുരുഷന്മാരെ നശിപ്പിക്കാനാണ് ഇരുപത് ശതമാനം സ്ത്രീകൾ നടക്കുന്നത്. പൈസയാണ് ലക്ഷ്യം. മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ എന്നാണ് നടി പറയുന്നത്.