Actress Samantha: അതെ ഞാൻ ഒരു അമ്മയാകാൻ പോകുന്നു; ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് സാമന്ത
Actress Samantha about her Pregnancy:സിനിമയുടെ പ്രമോഷൻ ചടങ്ങുകളിലും മറ്റുമായി സാമന്ത അടുത്തായി പ്രത്യക്ഷപ്പെട്ട എല്ലാ പൊതുവേദികളിലും കൂടുതലായും ധരിച്ചിരുന്നത് സാരിയാണ്. ഇതുതന്നെ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിജയ സമ്മേളനത്തിന് ജീൻസും ടീഷർട്ടും ധരിച്ചാണ് താരമെത്തിയത്. ഇതോടെ ഗർഭകാല ലക്ഷണങ്ങൾ പ്രകടമാണെന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ............
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് താൻ ഉടനെ തന്നെ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ നായികയായ സാമന്ത. ഹൈദരാബാദിൽ നടന്ന തന്റെ പുതിയ സിനിമയായ “മാ ഇൻതി ബംഗാരം” എന്ന സിനിമയുടെ വിജയസമ്മേളനത്തിലാണ് താരം ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
തന്റെ ഗർഭാവസ്ഥ കണക്കിലെടുത്ത് താൻ കുറച്ചുകാലം സിനിമയിൽ നിന്നും ഇടവേള എടുക്കും എന്നും സാമന്ത മാധ്യമങ്ങളോട് വ്യക്തമാക്കി. സാമന്ത അമ്മയാകാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരും സിനിമ സുഹൃത്തുക്കളും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം സിനിമയുടെ പ്രമോഷൻ ചടങ്ങുകളിലും മറ്റുമായി സാമന്ത അടുത്തായി പ്രത്യക്ഷപ്പെട്ട എല്ലാ പൊതുവേദികളിലും കൂടുതലായും ധരിച്ചിരുന്നത് സാരിയാണ്. ഇതുതന്നെ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിജയ സമ്മേളനത്തിന് ജീൻസും ടീഷർട്ടും ധരിച്ചാണ് താരമെത്തിയത്. ഇതോടെ ഗർഭകാല ലക്ഷണങ്ങൾ പ്രകടമാണെന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഈ വാർത്തകളോട് സാമന്തയോ ഭർത്താവായ നിർമ്മാതാവ് രാജ്നിഡി മോരുവോ പ്രതികരണം നടത്തിയിരുന്നില്ല.
പിന്നീട് ചിത്രത്തിന്റെ വിജയത്തിൽ അണിയറ പ്രവർത്തകർ മെഗാസ്റ്റാർ ചിരഞ്ജീവിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്ന സാമന്തക്കും രാജ് നിഡമൊരുവിനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ചിരഞ്ജീവി എക്സിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ചർച്ചകൾ കൂടുതൽ ശക്തമായി അതിനിടയിലാണ് സാമന്ത തന്നെ താനൊരു അമ്മയാകാൻ പോകുന്നു എന്ന വാർത്തകൾ സ്ഥിരീകരിച്ചത്.
ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് മാ ഇൻതി ബംഗാരം
അതേസമയം സാമന്തയുടെ വ്യക്തി ജീവിതത്തിലെ ഈ സന്തോഷമായ നിമിഷത്തിനൊപ്പം തന്നെ അഭിനയിച്ച ചിത്രവും തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. നന്ദിനി റെഡി സംവിധാനം ചെയ്ത ഈ ഫാമിലി ആക്ഷൻ എന്റർടൈനർ ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. വിദേശ വിപണിയിൽ ചിത്രം രണ്ടു മില്യൺ ഡോളർ ക്ലബ്ബിൽ ഇടം പിടിക്കും എന്നും സൂചനകൾ.നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഈ ഫാമിലി ആക്ഷൻ എന്റർടെയ്‌നറിൽ സാമന്തയ്‌ക്കൊപ്പം ശ്രീനിവാസ ഗവിറെഡ്ഡി, മഞ്ജുഷ, ദിഗന്ത്, ഗുൽഷൻ ദേവയ്യ, ശ്രീമുഖി, ഗൗതമി, ആനന്ദ്, ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രാലാല പിക്‌ചേഴ്‌സിന്റെ ബാനറിൽ സാമന്ത, രാജ് നിദിമോരു, ഹിമാങ്ക് ദുവ്വൂർ എന്നിവർ സംയുക്തമായി നിർമ്മിച്ചതാണ് മാ ഇൻടി ബംഗാരം. സന്തോഷ് നാരായണൻ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.
ENGLISH SUMMARY
South India’s beloved heroine Samantha has shared the good news that she is going to become a mother soon, putting an end to the rumors that have been circulating on social media for the past few days.