Mallika Sukumaran: അപ്പോൾ തൊട്ടാണ് എനിക്ക് അൻസിബയോടുള്ള അഭിപ്രായം തെറ്റിയത്, എന്തുവികാരത്തിൽ ആയിരിക്കും ആ കുട്ടി അങ്ങനെ പറഞ്ഞത്? മല്ലിക സുകുമാരൻ
Mallika Sukumaran against Ansiba Hassan:ഒരു മത സ്ഥാപനങ്ങളുടെയും പേര് വയ്ക്കേണ്ട എന്ന രീതിയിലേക്കാണ് അസ്‍സിബ പോയത്. ഇതിന്റെ പേരിൽ ടിനി ടോം ജിഹാദി എന്ന് വിളിച്ചു എന്ന് പറയുന്നു ഞങ്ങൾ ആരും കേട്ടിട്ടില്ല. അൻസിബയും കേട്ടിട്ടില്ല ഇതെല്ലാം കേട്ടറിവ് മാത്രമാണ്. മതപരമായ ഒരുത്തന്റെയും പേര് അവിടെ വരരുത് എന്നാണ് അൻസിബയുടെ അഭിപ്രായം എന്റെ ചോദ്യം അങ്ങനെ പറയാൻ എന്ത് വികാരം ആയിരിക്കും ആ കുട്ടിക്ക് വന്നത്........
അമ്മ സംഘടനയിൽ നിന്നും രാജിവച്ചതിന് പിന്നാലെ അൻസിബക്കെതിരെ തുറന്നടിച്ച് നടി മല്ലിക സുകുമാരൻ. ഈ നടന്നതൊന്നും അൻസിബക്ക് നേരിട്ട് സംഭവിച്ചതല്ല എല്ലാം കേട്ട് കേൾവി മാത്രമാണ്. ഒരു ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളാണ് അമ്മയിലെ ഈ കോളിളക്കങ്ങൾക്കെല്ലാം കാരണം ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അൻസിബ പറഞ്ഞ ഒരു പരാമർശമാണ് ഇപ്പോൾ മലികാ സുകുമാരൻ അവർക്കെതിരെ ആയുധമാക്കി മാറ്റിയിരിക്കുന്നത്. സ്പോൺസർ ചെയ്ത ആളുകളുടെ പേരും മറ്റും പ്രസിദ്ധപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ മതപരമായ ആരുടെയും പേരുകൾ വെക്കണ്ട എന്ന നിലപാടിലേക്ക് ആയിരുന്നു അൻസിബ എത്തിയത്.
മല്ലിക സുകുമാരന്റെ വാക്കുകൾ
അതുവരെ എല്ലാം സ്മൂത്ത് ആയിട്ടായിരുന്നു പോയിരുന്നത്. അതിനിടയിലാണ് അഭിപ്രായം വന്നത്. അവർ ഇത്രയും പണം തരുമ്പോൾ അവരുടെ പേരുകൾ വെക്കണം എന്ന കാര്യത്തിലേക്ക്. അപ്പോൾ അത് വേണ്ട ഒരു സെക്കുലർ സംസ്ഥാനമാണ് കേരളം എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ എത്തി. അതിനിടയിൽ കൂടെയാണ് ആ കുട്ടി ഒരു വാചകം പറഞ്ഞത്. കുടപ്പനക്കുന്ന് രാജീവും മകനും ഈ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ എന്നെ പിടിച്ചു ജയിലിൽ അടച്ചേനെ എന്ന്. അവിടെ മുതലാണ് എനിക്ക് അൻസിബയോടുള്ള അഭിപ്രായം പോയത്. ഈ കുടപ്പനക്കുന്ന് രാജീവിന്റെയും മകന്റെയും ഒക്കെ മെസ്സേജ് അൻസിബയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്? അത് എന്നോട് അൻസിബ പറയട്ടെ.
അത് പേര് നൽകരുത് എന്നായിരുന്നു അൻസിബയുടെ വാദം. അവരുടെ മാത്രമല്ല സ്പോൺസർ ചെയ്ത എല്ലാവരുടെയും പേരും കാര്യങ്ങളും നല്ല ഭംഗിയായി കൊടുക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ അതിനോട് എതിർപ്പായിരുന്നു. ഒരു മത സ്ഥാപനങ്ങളുടെയും പേര് വയ്ക്കേണ്ട എന്ന രീതിയിലേക്കാണ് അസ്‍സിബ പോയത്. ഇതിന്റെ പേരിൽ ടിനി ടോം ജിഹാദി എന്ന് വിളിച്ചു എന്ന് പറയുന്നു ഞങ്ങൾ ആരും കേട്ടിട്ടില്ല. അൻസിബയും കേട്ടിട്ടില്ല ഇതെല്ലാം കേട്ടറിവ് മാത്രമാണ്. മതപരമായ ഒരുത്തന്റെയും പേര് അവിടെ വരരുത് എന്നാണ് അൻസിബയുടെ അഭിപ്രായം എന്റെ ചോദ്യം അങ്ങനെ പറയാൻ എന്ത് വികാരം ആയിരിക്കും ആ കുട്ടിക്ക് വന്നത് എന്നാണ്. അങ്ങനെ ഒരു മത സ്ഥാപനത്തിന്റെയും പേര് വരരുതെന്ന് എന്തുകൊണ്ടായിരിക്കും ആ കുട്ടി പറഞ്ഞത്.
ഇനി ആ രീതിയിൽ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് ടിനി ടോം ആണ് ഇവിടെ രാജിവെക്കേണ്ടത് ശ്വേത മേനോൻ cഅല്ലായിരുന്നു. പുറത്തു നിൽക്കുന്ന ഞങ്ങളെ സംബന്ധിച്ച് ഇതെല്ലാം വെറും കേൾവി മാത്രമാണ്. ഇവർ അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും ഉള്ള വോയിസ് റെക്കോർഡുകളും മറ്റും അയച്ചു ഉണ്ടാക്കിയ പ്രശ്നങ്ങളാണിത് യഥാർത്ഥത്തിൽ ആരാണ് അവിടെ തെറ്റുകാരൻ എന്നാണ് ഞാൻ ചോദിക്കുന്നത്. ഈ സന്ദേശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അയച്ച് അൻസിബയിലേക്ക് എത്തിച്ച ആളുകൾക്കാണ് ഇതിൽ കാര്യമായ പങ്ക് ഉള്ളത്. ആദ്യം പിടിച്ച് പുറത്താക്കേണ്ടത് അവരെ ആണ് എന്നും മല്ലിക സുകുമാരൻ പറയുന്നു.
അതേസമയം കഴിഞ്ഞദിവസം തനിക്ക് നീതി കിട്ടി എന്ന് കുറിപ്പ് പങ്കുവെച്ചിട്ടുണ്ടായിരുന്നു അൻസിബ ഹസൻ. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ് എന്നും അതോടൊപ്പം തന്നെ ഇനി അമ്മ സംഘടനയിലെ ഒരു ഭാരവാഹിത്വം ഏറ്റെടുക്കാനോ ഒരു രീതിയിലും മത്സരിക്കാനോ താനില്ല എന്നും അൻസിബ ഹസൻ വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY
Actress Mallika Sukumaran has openly attacked Ansiba after she resigned from the AMMA organization. None of this incident directly happened to Ansiba, she just heard about it. The reason for all this turmoil in AMMA is the issues related to the sponsorship of a temple. Now, Mallika Sukumaran has used a remark made by Ansiba as a weapon against her.