AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samyuktha Varma: ‘അത് ഓർത്ത് സങ്കടമില്ല, ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ. ഭാവിയിൽ സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കിൽ 'മനസിനക്കരെ' സിനിമയിൽ ഷീലാമ്മ ചെയ്തതുപോലുളള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുണ്ടെന്നും താരം പറയുന്നു.

Samyuktha Varma: ‘അത് ഓർത്ത് സങ്കടമില്ല,  ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത
Samyuktha Varma
sarika-kp
Sarika KP | Updated On: 27 Nov 2025 10:03 AM

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ സംയുക്ത വർമ്മ സുപരിചിതയായത്. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച നടിക്കുള്ള ​സംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീടങ്ങോട്ടേക്ക് നിരവധി മികച്ച ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ തുടങ്ങിയ സിനിമകൾ സംയുക്ത വർമയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റി.

എന്നാൽ സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. ഇതിനു ശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. പിന്നീട് ഒരു തിരിച്ചുവരവിന് താരം തയ്യാറായിട്ടില്ല. ഇതിനിടെയിൽ ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും സംയുക്ത തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read:എന്നെ ഇടിച്ചിട്ട് അവനിനി നായകനാകേണ്ട; അങ്ങനെയൊരു വില്ലൻ കഥാപാത്രം ഞാൻ ഇനി ഒരിക്കലും ചെയ്യില്ല; ഷമ്മി തിലകൻ

സിനിമയിലേക്ക് വരുന്നതിനു മുൻപ് താൻ മോഡലിംഗ് ചെയ്തിരുന്നുവെന്നും എന്നാൽ ഒരിക്കൽ പോലും അഭിനയിക്കണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നില്ല. സിനിമ മോശം ഫീൽഡാണെന്നായിരുന്നു തന്റെ തെറ്റിദ്ധാരണ. അതെന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കുമെന്നാണ് നടി പറഞ്ഞത്. ആ സമയത്ത് വന്ന സിനിമകൾ താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അഭിനയിക്കില്ലയെന്ന വാശിയൊന്നുമില്ല. ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ. ഭാവിയിൽ സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കിൽ ‘മനസിനക്കരെ’ സിനിമയിൽ ഷീലാമ്മ ചെയ്തതുപോലുളള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുണ്ടെന്നും താരം പറയുന്നു.

അധികം പഠിക്കാത്തതിൽ ഒരു സങ്കടവുമില്ല. തനിക്കൊപ്പം പഠിച്ചവർ പലരും എയും എംഎയും എംഫിലുമെല്ലാം എടുത്തതാണ്. എന്നാൽ അവരുടെ വീട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ തന്റെ അലമാരായിലുണ്ട്. അവർക്ക് വിദ്യാഭ്യാസത്തിൽ നിന്ന് പോസി​റ്റീവ് പോയിന്റുകൾ കിട്ടിയിട്ടുണ്ടെങ്കിൽ തനിക്കും വേറെ രീതിയിൽ കിട്ടിയിട്ടുണ്ടെന്നും സംയുക്ത വർമ്മ പറഞ്ഞു.