‘പിന്നോട്ടില്ല,അവരാണ് ഇത് തുടങ്ങിവെച്ചത്; അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും’

Sneha SP Sreekumar Controversy: ശ്രീകുമാറിനെതിരെ കേസ് കൊടുത്തപ്പോൾ അദ്ദേഹം ഒറ്റക്ക് അല്ലെന്നും കൂടെ നിൽക്കാൻ താൻ ഉണ്ടെന്ന് അവർ ഓർത്തില്ലെന്നും സ്നേഹ പറയുന്നു. അവിടെയാണ് അവർക്ക് തെറ്റിപ്പോയതെന്നാണ് സ്നേഹ കൂട്ടിച്ചേർക്കുന്നത്.

പിന്നോട്ടില്ല,അവരാണ് ഇത് തുടങ്ങിവെച്ചത്; അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും

ശ്രീകുമാര്‍, സ്‌നേഹ

Published: 

11 Jul 2025 13:18 PM

തങ്ങൾക്കെതിരെ കേസ് കൊടുത്ത നടിക്കെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ശ്രീകുമാറും സ്നേഹയും. പരാതിക്കാരിയുടെ സ്ഥിരം രീതിയാണ് ഇതെന്നും അതൊക്കെ അധികം വൈകാതെ പുറത്തുവരുമെന്നും ശ്രീകുമാർ പറയുന്നു. വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തങ്ങൾക്കെതിരെ നൽകിയത് വ്യാജമായ പരാതിയാണ് എന്നത് നമ്മളെ അറിയാവുന്നവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമപരമായി നേരിടാൻ തീരുമാനിച്ചു. കേസിനെ കുറിച്ച് ഇപ്പോൾ പൂർണമായും പറയാൻ സാധിക്കില്ലെന്നും താരം പറഞ്ഞു.

അത്തരം ഒരു സംഭവം നടന്നാൽ മാത്രമേ അവർക്ക് തെളിയിക്കാൻ സാധിക്കൂ. നിയമത്തിൽ തങ്ങൾ വിശ്വാസിക്കുന്നുവെന്നും വിജയിക്കുന്നുവെന്നും സ്നേഹ പറഞ്ഞു. താൻ ഒരു സ്ത്രീയാണ്. തനിക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ കേസ് കൊടുക്കും. അല്ലാതെ ഈഗോ ക്ലാഷിന്റെ പേരിലോ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയോ ഇങ്ങനെ ചെയ്യുന്നവർ നിയമപരമായി ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ എന്നാണ് സ്നേഹയും പറയുന്നത്. ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്നും സ്നേഹ പറഞ്ഞു.

Also Read:നീ ഫ്രീയായിയെന്ന് തോന്നിയാൽ ഞാൻ പ്ര​ഗ്നന്റാക്കുമെന്ന് അശ്വിൻ; എന്റെ ഫുൾ അറ്റൻഷനും ലവ്വും ഓമിക്കെന്ന് ദിയ

കേസിനു ശേഷം പലതരത്തിലുള്ള ഒത്തുതീർപ്പിന് ശ്രമം നടന്നിരുന്നു. എന്നാൽ ഇത് കേസ് കൊടുക്കുമ്പോള്‍ ആലോചിക്കേണ്ട കാര്യമാണ് എന്നാണ് ഇവർ പറയുന്നത്. ഇനി തങ്ങൾ പിന്നോട്ടില്ലെന്നും ഇതിന്റെ അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും. നിയമപരമായി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു.ശ്രീകുമാറിനെതിരെ കേസ് കൊടുത്തപ്പോൾ അദ്ദേഹം ഒറ്റക്ക് അല്ലെന്നും കൂടെ നിൽക്കാൻ താൻ ഉണ്ടെന്ന് അവർ ഓർത്തില്ല. അവിടെയാണ് അവർക്ക് തെറ്റിപ്പോയതെന്നു സ്നേഹ കൂട്ടിച്ചേർക്കുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ