Suhasini: ’20 വയസിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്കില്ല, ട്രോൾ ചെയ്ത് കൊല്ലും’; സുഹാസിനി

Suhasini Says Girls Have Less Freedom Today: തനിക്ക് 20 വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് സുഹാസിനി പറയുന്നത്.

Suhasini: 20 വയസിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്കില്ല, ട്രോൾ ചെയ്ത് കൊല്ലും; സുഹാസിനി

സുഹാസിനി

Published: 

12 Sep 2025 08:24 AM

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സുഹാസിനി. അഭിനേത്രി എന്നതിലുപരി സംവിധായികയായും തിരക്കഥാകൃത്തായും ഇവർ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രശസ്‌ത സംവിധായകൻ മണിരത്നത്തിന്റെ ഭാര്യ കൂടിയാണിവർ. ഇപ്പോഴിതാ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. തന്റെ യൗവന കാലത്ത് തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്ക് ലഭിക്കില്ലെന്ന് അവർ പറയുന്നു. സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുഹാസിനി മനസു തുറന്നത്.

തനിക്ക് 20 വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് സുഹാസിനി പറയുന്നത്. അവർ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അവർ ഭീകരമായി ട്രോൾ ചെയ്യുമെന്നും നടി പറയുന്നു. ഇന്നത്തെ കാലത്ത് പലതും തുറന്നു പറയുനുള്ളൊരു വേദി പെൺകുട്ടികൾക്ക് ലഭിക്കുന്നില്ലെന്നും എല്ലാത്തിലും തെറ്റ് കണ്ടെത്താനാണ് സമൂഹം ശ്രമിക്കുന്നതെന്നും സുഹാസിനി കൂട്ടിച്ചേർത്തു.

“ഇരുപത് വയസിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. അഭിപ്രായം പറയാൻ ഇന്ന് അവർക്ക് സ്വാതന്ത്ര്യമില്ല. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ തന്നെ അവരെ ട്രോൾ ചെയ്ത് കൊല്ലും. പക്ഷെ. ഞങ്ങൾക്ക് അങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങിവരെല്ലാം ഉൾപ്പെടുന്ന ഞങ്ങളുടെ കാലത്ത് അഭിപ്രായം പറയാൻ ഞങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് സമൂഹം ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്. കാലം ഒരു ഇല്യൂഷൻ ആണ്.” സുഹാസിനി പറഞ്ഞു.

സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ കുറിച്ചുള്ള ചോദ്യത്തിനും അഭിമുഖത്തിൽ സുഹാസിനി മറുപടി നൽകി. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള പ്രശ്നമാണെന്നുമായിരുന്നു സുഹാസിനിയുടെ മറുപടി. സ്ത്രീകൾക്ക് പുരോഗതി ഉണ്ടാകുമ്പോൾ അവർ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. തടസ്സങ്ങൾ മറികടന്ന് മുന്നോട്ട് പോകുമ്പോൾ ട്രോളുകളും ചൂഷണങ്ങളുമെല്ലാം നേരിടേണ്ടി വരുമെന്നും സുഹാസിനി പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും