Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി

Suhasini About Safety Issues in Malayalam Film Industry: സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിലുണ്ട്. അതുകൊണ്ട് തന്നെ മുതലെടുപ്പുകാർ ഇത് പ്രയോജനപ്പെടുത്തിയേക്കുമെന്ന് സുഹാസിനി പറയുന്നു.

Suhasini: സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും; സുഹാസിനി

നടി സുഹാസിനി (Image Credits: Facebook)

Published: 

23 Nov 2024 | 11:45 PM

പനജി: സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണെന്ന് നടി സുഹാസിനി. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാമെന്നും, എന്നാൽ സിനിമയിൽ അങ്ങനെ സാധിക്കില്ലെന്നും നടി പറയുന്നു. ഗോവ ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കവെയാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്. നടിമാരായ ഖുശ്‌ബു, ഭൂമി പഡ്നേക്കർ, സംവിധായകൻ ഇംതിയാസ് അലി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

സിനിമയാവുമ്പോൾ ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും അവിടെ ഒരു കുടുംബം പോലെ താമസിക്കുകയുമാണ് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ, അതിർവരമ്പുകൾ മറികടന്നുവെന്ന് വരാമെന്നും സുഹാസിനി പറഞ്ഞു.

“ഒരു സാധാരണ യൂണിറ്റിലുള്ള ഈ 200 പേർ ആരാണ്? ഇതിൽ കുടുംബത്തിൽ നിന്നും മാറി നിൽക്കുന്നവരുടെ അവസ്ഥ മനസിലാക്കി മുതലെടുക്കുന്ന ആളുകൾ ഉണ്ടാകും. സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുതലെടുപ്പുകാർ ഈ അവസരം പ്രയോജനപ്പെടുത്തിയേക്കും” അവർ പറഞ്ഞു.

ALSO READ: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

“ഒരിക്കൽ ഞാൻ എന്റെ ഭർത്താവ് മണിരത്‌നത്തോട് സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം എനിക്ക് പറഞ്ഞുതന്നത് അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽ നിന്നു തന്നെ പുറത്താക്കിയതിന്റെ കഥയാണ്. ഭൂരിഭാഗം പേരും പുറത്താക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാത്ത 200 പേരുണ്ടെങ്കിൽ, അവിടെ അതിരുകൾ മറികടക്കാനുള്ള സാധ്യതയും കൂടുതലാണ്. അവിടെയാണ് യഥാർത്ഥ പ്രശ്നം വരുന്നത്. മലയാള സിനിമയിലടക്കം ഇതേ കാര്യങ്ങൾ നടക്കുന്നുണ്ട്.

തമിഴ് സിനിമയിലാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലേക്ക് പോകാം. തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേക്കും, അതുപോലെ കന്നഡയിൽ ആണെങ്കിൽ ഷൂട്ട് കഴിഞ്ഞാൽ ബെംഗളൂരുവിലേക്കും പോകാം. എന്നാൽ മലയാളത്തിൽ വർക്ക് ചെയ്യുമ്പോൾ അങ്ങനെയല്ല. അതാത് ദിവസങ്ങളിലെ ഷൂട്ടിംഗ് കഴിഞ്ഞാൽ തിരിച്ച് വീട്ടിലേക്ക് പോവാൻ കഴിയില്ല. അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെയാണ് കാരണം. അതുകൊണ്ട് തന്നെ അവിടങ്ങളിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു.” സുഹാസിനി വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്