AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trisha -Vijay: സൂചന ഇതോ? തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തു

Trisha Unfollowed Vijay on Instagram:ജൂൺ 22നായിരുന്നു തളപതി വിജയുടെ ജന്മദിനം. എല്ലാ ‌ജന്മദിനത്തിനും വിജയിക്കൊപ്പമുള്ള അപൂർവമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൃഷ വിജയിക്ക് ജന്മദിനാശംസകൾ നേരാറുണ്ട്. എന്നാൽ ഇത്തവണ വർഷങ്ങളായുള്ള പതിവുകൾ തെറ്റിച്ചു കൊണ്ട് തൃഷയുടെ പോസ്റ്റിനായി കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ ദിവസത്തിൽ യാതൊന്നും പങ്കുവയ്ക്കാതെ മൗനത്തോടെ ഇരിക്കുകയായിരുന്നു തൃഷ.........

Trisha -Vijay: സൂചന ഇതോ? തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തു
Trisha Krishnan With VijayImage Credit source: Social Media
Ashli C
Ashli C | Updated On: 23 Jun 2026 | 02:11 PM

വർഷങ്ങളായുള്ള ഗോസിപ്പാണ് നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെയും വിജയിയോ തൃഷയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അടക്കം പറഞ്ഞുകൊണ്ടിരുന്ന ഇത്തരം ഗോസിപ്പുകൾ പിന്നീട് വിജയിയുടെ ഭാര്യ സംഗീത വിവാഹമോചന കേസ് ഫയൽ ചെയ്തതോടെ ആളുകൾ അത് പരസ്യമായി തന്നെ ചർച്ച ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായപ്പോൾ രാഷ്ട്രീയപരമായി വിജയിയെ കീഴ്പ്പെടുത്തുവാനായി പ്രതിപക്ഷമടക്കം വിജയിയും തൃഷയുമായുള്ള ബന്ധം ചർച്ചാവിഷയവും ആക്കി.

എന്നാൽ അതിനിടയിലും പല പൊതു ഇടങ്ങളിലും വിജയിയും തൃഷയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. വിജയുടെ മുഖ്യമന്ത്രിയായി ഉള്ള സത്യപ്രതിജ്ഞ ചടങ്ങിലും അതിനു മുന്നോടിയായി തന്നെ ഒരു വിവാഹ വേദിയിലും കൂടാതെ അജിത്തിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ വിജയ് പോയപ്പോഴുമെല്ലാം നിഴൽ പോലെ അവിടെ തൃഷയുമുണ്ടായിരുന്നു. ഇതെല്ലാം തന്നെ ആരാധകരെയും അതുപോലെതന്നെ തമിഴ്നാട് ജനങ്ങൾക്കിടയിലും മോശമായ രീതിയിലുള്ള വ്യാഖ്യാനങ്ങൾക്കും കാരണമായി.

ALSO READ:കുട്ടിയെ കൂടി അഭിനയം പഠിപ്പിച്ചു, ഇതുപോലെയുള്ള വീഡിയോ ഇടരുത്; രോഗശയ്യയിലും രേണുവിനെ വിടാതെ വിമർശനങ്ങൾ

ഇത്തവണ വർഷങ്ങളായുള്ള പതിവുകൾ തെറ്റിച്ചു

ജൂൺ 22നായിരുന്നു തളപതി വിജയുടെ ജന്മദിനം. എല്ലാ ‌ജന്മദിനത്തിനും വിജയിക്കൊപ്പമുള്ള അപൂർവമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൃഷ വിജയിക്ക് ജന്മദിനാശംസകൾ നേരാറുണ്ട്. എന്നാൽ ഇത്തവണ വർഷങ്ങളായുള്ള പതിവുകൾ തെറ്റിച്ചു കൊണ്ട് തൃഷയുടെ പോസ്റ്റിനായി കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ ദിവസത്തിൽ യാതൊന്നും പങ്കുവയ്ക്കാതെ മൗനത്തോടെ ഇരിക്കുകയായിരുന്നു തൃഷ. അതുതന്നെ ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ അന്ന് തൊട്ട് പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുതിയൊരു സംഭവമാണ് നടന്നിരിക്കുന്നത്.

വിജയിയെ തൃഷ അൺഫോളോ ചെയ്തതായാണ് സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിലാകുന്നത്. വിജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തൃഷ അൺഫോളോ ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ ഇപ്പോൾ കൂടുതൽ ശക്തമാവുകയാണ്. ജൂൺ 22ന് വിജയുടെ 52ാം ജന്മദിനത്തിൽ ആരാധകരും സിനിമ രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

മുഖ്യമന്ത്രി ആയതിനുശേഷം ഉള്ള വിജയിയുടെ ആദ്യത്തെ ജന്മ ദിനം ആയതിനാൽ തന്നെ തൃഷാ അദ്ദേഹത്തിന് എത്തരത്തിൽ ആശംസകള്‍ നേരുമെന്ന് കാണാൻ എല്ലാവരും ആകാംക്ഷയുടെ കാത്തിരുന്നു. എല്ലാവർഷവും പിറന്നാളിന് പ്രത്യേക ഫോട്ടോകളും വൈകാരിക സന്ദേശങ്ങളും പങ്കുവെക്കുന്ന തൃഷ ഇപ്രാവശ്യം യാതൊന്നും പോസ്റ്റ് ചെയ്തില്ല. ഒടുവിൽ ഇൻസ്റ്റഗ്രാമിൽ വിജയിയെ അൺഫോളോയും ചെയ്തതോടെ ഇരുവരും തമ്മിൽ എന്തൊക്കെയോ വിള്ളൽ ഉണ്ടായി എന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ചർച്ചയാകുന്നത്.

അതേസമയം വിജയിയും ഭാര്യ സംഗീതയും തമ്മിൽ വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തകളും ദിവസങ്ങൾക്കു മുമ്പ് എത്തിയിരുന്നു. വിജയുടെ അമ്മ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി എന്നും മക്കളുടെ ഭാവിയെ ഓർത്ത് ഇരുവരും ഇനി ഒന്നിച്ച് ജീവിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലാണ് വാർത്തകൾ എത്തിയത്. അതിനിടെ വിജയിയെ തൃഷ അൺഫോളോ ചെയ്യുന്ന സാഹചര്യം കൂടെ ഉണ്ടായതോടെ വിജയിയും സംഗീതയും ഒരുമിച്ച് ജീവിക്കാൻ ഒരുങ്ങുന്നു എന്നാണ് ആളുകൾ പറയുന്നത്. അതിന്റെ ഭാഗമായി ഇരുവരും തമ്മിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടാകും എന്നും ഒരുപക്ഷേ വിജയിയുടെ ജീവിതത്തിൽ നിന്നും സ്വയം ഇറങ്ങി പോവുകയായിരിക്കാം എന്നും ആളുകൾ ഊഹിക്കുന്നു.

ENGLISH SUMMARY

Actress thrisha unfollows tamilnadu cm and actor vijay.Thalapathy Vijay’s birthday was on June 22. Trisha wishes Vijay on his birthday by sharing rare pictures with him on every birthday. But this time, breaking the tradition of years, Trisha remained silent on the day, disappointing her fans who had been waiting for her post.

Follow Us