Urvashi: ‘വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവ് നോക്കും, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം’; വിവാഹ ജീവിതത്തെക്കുറിച്ച് ഉർവശി

വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവാണ് നോക്കുന്നതെന്നാണ് ഉർവശി പറയുന്നത്. തന്റെ ഭർത്താവ് വലിയ സപ്പോർട്ടാണെന്നും താനെന്റെ ഇഷ്ടത്തിന് ഉറങ്ങുമെന്നാണ് പറയുന്നത്. ​ഗോബിനാഥുമായുള്ള പുതിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്.

Urvashi: വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവ് നോക്കും, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം; വിവാഹ ജീവിതത്തെക്കുറിച്ച് ഉർവശി

Urvashi

Published: 

08 Aug 2025 | 11:50 AM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഉർവശി. അഭിനയത്തിൽ ഉർവശിക്ക് പകരക്കാരിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരത്തിന് മികച്ച സഹനടിക്കുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഉർവശിയുടെ സിനിമ കരിയറിൽ വലിയ പിന്തുണ നൽകിയത് താരത്തിന്റെ ഭർത്താവ് ശിവപ്രസാദ് ആണ്. 2013 ലാണ് ശിവപ്രസാദും ഉർവശിയും വിവാഹിതരായത്.

വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവാണ് നോക്കുന്നതെന്നാണ് ഉർവശി പറയുന്നത്. തന്റെ ഭർത്താവ് വലിയ സപ്പോർട്ടാണെന്നും താനെന്റെ ഇഷ്ടത്തിന് ഉറങ്ങുമെന്നാണ് പറയുന്നത്. ​ഗോബിനാഥുമായുള്ള പുതിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്. ഷൂട്ടിംങില്ലെങ്കിൽ താൻ എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കും. വീട്ടിലെ ഒരു കാര്യത്തിലും താൻ തലയിടില്ലെന്നാണ് താരം പറയുന്നത്. നടി ഒറ്റയ്ക്ക് നിന്ന് സമയത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു.

Also Read:മമ്മൂട്ടി എപ്പോഴാണ് നിങ്ങളെ വിളിച്ചത്? സാന്ദ്രാ തോമസിനോട് 7 ചോദ്യങ്ങളുമായി നിർമാതാവ്

എല്ലാ നോക്കി നടത്തേണ്ടി വന്ന സമയം ഉണ്ടായിരുന്നുവെന്നാണ് ഉർവശി പറയുന്നത്. ഇതും കടന്ന് പോകും എന്ന് അമ്മ പറയുമെന്നും നമ്മളെ നമ്മൾ തന്നെ വിശ്വസിക്കുന്നത് വലിയ കാര്യമാണെന്നും നടി പറയുന്നു. താൻ ദൈവത്തെ വിശ്വസിക്കുന്നു. ഇതുവരെ ദെെവം തന്നെ മുന്നോട്ട് കൊണ്ട് പോയി. സിനിമയിലെ തിരിച്ചടി നേരിട്ട് മുന്നോട്ട് പോകാം. എന്നാൽ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികൾ നേരിടുക എളുപ്പമല്ല.

അതേസമയം നടിയുടെ രണ്ടാം വിവാഹമാണ് ഇത്. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ ആദ്യ ഭർത്താവ്. ഇവർക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. മകളും അമ്മയ്ക്ക് പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്