AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sandra Thomas: മമ്മൂട്ടി എപ്പോഴാണ് നിങ്ങളെ വിളിച്ചത്? സാന്ദ്രാ തോമസിനോട് 7 ചോദ്യങ്ങളുമായി നിർമാതാവ്

Mammootty - Sandra Thomas Allegations: പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ നില കൊണ്ടതിനും അവകാശങ്ങൾക്കായി ധൈര്യപൂർവ്വം ശബ്ദിച്ചതിനും അഭിനന്ദനങ്ങൾ എന്ന് പറഞ്ഞുകൊണ്ടായിരുന്നു റെനീഷിന്റെ പോസ്റ്റ്.

Sandra Thomas: മമ്മൂട്ടി എപ്പോഴാണ് നിങ്ങളെ വിളിച്ചത്? സാന്ദ്രാ തോമസിനോട് 7 ചോദ്യങ്ങളുമായി നിർമാതാവ്
Sandra Thomas, Mammootty, Renish N AbdulkhaderImage Credit source: Instagram/ Facebook
nithya
Nithya Vinu | Published: 08 Aug 2025 11:26 AM

കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട മമ്മൂട്ടിക്കെതിരെ ആരോപണവുമായി സാന്ദ്ര തോമസ് രം​ഗത്തെത്തിയിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും അതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ താനുമായി കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നുമായിരുന്നു സാന്ദ്രയുടെ വെളിപ്പെടുത്തൽ.

ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് സാന്ദ്രയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ് നിർമാതാവായ റെനീഷ് എൻ അബ്ദുൾഖാദർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് റെനീഷിന്റെ ചോദ്യം. പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ നില കൊണ്ടതിനും അവകാശങ്ങൾക്കായി ധൈര്യപൂർവ്വം ശബ്ദിച്ചതിനും അഭിനന്ദനങ്ങൾ എന്ന് പറഞ്ഞുകൊണ്ടായിരുന്നു റെനീഷിന്റെ പോസ്റ്റ്.

ALSO READ: മമ്മൂക്ക വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ സിനിമയിൽ നിന്ന് പിന്മാറി: സാന്ദ്ര തോമസ്

മമ്മൂക്ക നിങ്ങളെ എപ്പോഴാണ് വിളിച്ചത്?, ആ സംഭാഷണത്തിൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത നിങ്ങളുടെ നിലവിലെ കേസിനെക്കുറിച്ചോ അസോസിയേഷന്റെ മുൻ കേസുകളെക്കുറിച്ചോ ആയിരുന്നോ അദ്ദേഹം പരാമർശിച്ചത്?, കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്ത് നിർദ്ദേശങ്ങൾ നൽകി?, അദ്ദേഹം നിങ്ങളുമായി ചെയ്യാമെന്ന് സമ്മതിച്ചത് ഏത് പ്രൊജക്റ്റ് ആണ് ?, ആ പ്രോജക്റ്റ് ഉപേക്ഷിച്ചോ, അതോ മറ്റൊരു പ്രൊഡക്ഷൻ ഹൗസിലേക്ക് മാറ്റിയോ? അദ്ദേഹം എപ്പോഴാണ് പ്രോജക്റ്റുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന തീരുമാനം അറിയിച്ചത് – കോളിന് മുമ്പോ, കോളിനിടയിലോ, അതിനുശേഷമോ ആണോ?, ആ പ്രോജക്റ്റിന്റെ സ്ക്രിപ്റ്റിനെക്കുറിച്ച് എഴുത്തുകാരനിൽ നിന്നോ സംവിധായകനിൽ നിന്നോ നിങ്ങൾക്ക് ക്രിയേറ്റിവായോ പ്രൊഫഷണലോ ആയ എന്തെങ്കിലും ഫീഡ്‌ബാക്ക് ലഭിച്ചോ?- എന്നിങ്ങനെ ഏഴ് ചോദ്യങ്ങളാണ് റെനീഷ് ഉന്നയിച്ചത്.