Actress Urvashi: കാക്കയോട് സംസാരിക്കാറുണ്ട്! അനുഭവം പങ്കിട്ട് നടി ഉർവ്വശി

Actress Urvashi: താൻ കാക്കയോട് സംസാരിക്കാറുണ്ട് എന്നാണ് നടി പറയുന്നത്..തന്റെ വീട്ടിലെ കാക്കയ്ക്ക് ഒരു പ്രത്യേകതയുണ്ട്

Actress Urvashi: കാക്കയോട് സംസാരിക്കാറുണ്ട്! അനുഭവം പങ്കിട്ട് നടി ഉർവ്വശി

Urvashi

Published: 

23 Feb 2026 | 12:15 PM

മലയാളികളെ സംബന്ധിച്ച് അന്നും ഇന്നും ഒറ്റ നായികയാണ് മനസ്സിൽ.. അതാണ് ഉർവശി. നാലു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ ഉർവശിക്ക് ഇന്നും ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും എല്ലാം ഒരേ പോലെ കൈകാര്യം ചെയ്യാനാവും. 1927ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി ആണ് ഉർവശി സിനിമയിലേക്ക് എത്തിപ്പെടുന്നത്. 1983-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ 1984-ൽ പുറത്തിറങ്ങിയ എതിർപ്പുകൾ ആയിരുന്നു നായികയായുള്ള ആദ്യ ചിത്രം.

പിന്നീട് അങ്ങോട്ട് എന്നും പ്രേക്ഷകർ മടുപ്പില്ലാതെ കാണുന്ന പല സിനിമകളിലും നായിക കഥാപാത്രമായും അല്ലാതെയും ഉർവശി പ്രത്യക്ഷപ്പെട്ടു. ഹാസ്യം പുരുഷന് മാത്രമാണ് എന്ന് കരുതിയിരുന്ന കാലത്താണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം കോമഡി രംഗങ്ങൾ ഉർവശിയിൽ നിന്നും പിറന്നത്. മലയാള സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്നതിനേക്കാൾ, ഏത് വേഷവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ഒരു ‘കംപ്ലീറ്റ് ആക്ട്‌ട്രസ്’ ആണ് ഉർവശി. ഇതുപോലെ തന്നെയാണ് ഉർവശിയുടെ സംസാരശൈലിയും. ആർക്കും മുന്നിലും തന്റെ നിലപാട് യാതൊരുവിധത്തിലുള്ള ഭയവും ഇല്ലാതെ ധൈര്യത്തോടെ തുറന്നു പറയാനുള്ള ആർജ്ജവം ഉർവശി എന്നും കാണിച്ചിട്ടുണ്ട്.

ALSO READ:ചേട്ടൻ രാഷ്ട്രീയക്കാരനാകാൻ യോ​ഗ്യൻ ആണ്! കാരണങ്ങൾ നിരത്തി ഭാര്യ ലക്ഷ്മി

അതുപോലെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ പറയുമ്പോഴും പൂർവ്വം പറയുന്നത് കേൾക്കുമ്പോൾ തന്നെ ആരിലും കൗതുകം ഉണർത്തും. സ്വന്തം കാര്യങ്ങൾ പറയുമ്പോൾ അതിലും ഹാസ്യവും നടന്നു എല്ലാം ചാലിച്ച് പ്രത്യേക രീതിയിലാണ് ഉർവശി പറയുക. അത്തരത്തിൽ തന്റെ ഒരു അനുഭവമാണ് ഇപ്പോൾ ഉർവശി പങ്കുവെച്ചിരിക്കുന്നത്. താൻ കാക്കയോട് സംസാരിക്കാറുണ്ട് എന്നാണ് നടി പറയുന്നത്. ഞാൻ അങ്ങനെ ചെയ്യുന്നത് കാണുമ്പോൾ എന്റെ ഭർത്താവിനും വീട്ടിലുള്ള മറ്റുള്ളവർക്കൊക്കെ ചിരിയും തമാശയും ആണ്. തന്റെ വീട്ടിലെ കാക്കയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

അവ മീൻ ഇല്ലാതെ ഭക്ഷണം കഴിക്കില്ല. തിരുവോണനാളിലൊക്കെ പച്ചക്കറി കൂട്ടി ചോറ് കുഴച്ച് മുന്നിൽ കൊണ്ടു വച്ചാൽ അവര് കഴിക്കില്ല എന്ന് എങ്ങനെ തുറിച്ചു നോക്കി നിൽക്കും. ആ നേരത്ത് ഞാൻ അവരോട് സംസാരിക്കും ഇങ്ങനെ നിഷേധം കാണിക്കരുത് കിട്ടിയതിൽ സന്തോഷിക്കണം വേണ്ടെങ്കിൽ വേറെ എവിടെയെങ്കിലും പോയി കഴിച്ച് എന്നൊക്കെ താൻ പറയാറുണ്ട് എന്നാണ് ഉർവശി പറയുന്നത്.

Follow Us
Related Stories
Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ