AMMA Controversy: ശ്വേതാ മേനോന്റെ കത്ത് കോടതി അലക്ഷ്യം! തുറന്നടിച്ച് നടി ഉഷ ഹസീന
AMMA Controversy: അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നിലവിലെ ഭരണസമിതി നടത്തുന്ന നീക്കങ്ങൾ കോടതി അലക്ഷ്യമാണെന്നാണ് ഉഷാ ഹസീനയുടെ പ്രതികരണം. ശ്വേതാ മേനോൻ അംഗങ്ങൾക്ക് അയച്ച കത്ത് തനിക്കോ സംഘടനയിലെ മറ്റു ഭൂരിഭാഗം അംഗങ്ങൾക്കോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സുഹൃത്തുക്കൾ വഴിയാണ് താൻ ഈ കത്തിനെ കുറിച്ച് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു...............

Usha Haseena, Shwetha Menon
താര സംഘടനയായ അമ്മയിലെ തർക്കം മുറുകുകയാണ്. സംഘടനയിലെ അംഗങ്ങൾക്ക് മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ അയച്ച തുറന്ന കത്തിനെതിരെ കടുത്ത വിമർശനവുമായി ആണ് നടി ഉഷാ ഹസീന രംഗത്തെത്തിയിരിക്കുന്നത്. അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നിലവിലെ ഭരണസമിതി നടത്തുന്ന നീക്കങ്ങൾ കോടതി അലക്ഷ്യമാണെന്നാണ് ഉഷാ ഹസീനയുടെ പ്രതികരണം. ശ്വേതാ മേനോൻ അംഗങ്ങൾക്ക് അയച്ച കത്ത് തനിക്കോ സംഘടനയിലെ മറ്റു ഭൂരിഭാഗം അംഗങ്ങൾക്കോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സുഹൃത്തുക്കൾ വഴിയാണ് താൻ ഈ കത്തിനെ കുറിച്ച് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
അഡ്ഹോക്ക് കമ്മിറ്റിക്ക് എതിരെയുള്ള കേസ് കോടതിയുടെ പരിഗണനയാണ് കമ്മറ്റിക്ക് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയ കോടതി ഈ മാസം 27 ലേക്ക് വിശദമായ വാദം കേൾക്കാനായി കേസ് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടപടികളുമായി മുന്നോട്ടു പോകാൻ ഭരണസമിതിക്ക് അവകാശമില്ല. ജനറൽബോഡിയിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ മിനുട്സിൽ രേഖപ്പെടുത്താതെ ഭരണപക്ഷത്തിന്റെ ഭാഗത്ത് തെറ്റുകളിൽ നിന്ന് വരുത്തി തീർക്കുന്ന രീതിയിലാണ് മിനുട്സ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കഴിഞ്ഞ ജനറൽബോഡിയിലെ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഭരണസമിതി രാജിവച്ചൊഴിഞ്ഞത്.
ALSO READ:വൃത്തികെട്ട മനസ്സിന്റെ ഉടമ! അൻസിബയോട് സരയു ചുമരും ചാരിനിന്ന് ഒരു ചോദ്യം ചോദിച്ചു; മായാ വിശ്വനാഥ്
എന്നാൽ പിന്നീട് തിരിച്ചുവരുന്നുവെന്ന് പ്രഖ്യാപിക്കുകയും തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ചു മാപ്പ് ചോദിക്കുന്ന രീതിയിൽ കത്ത് അയക്കുകയും ചെയ്യുന്നത് ജനറൽബോഡി അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയിൽ എവിടെയും അമ്മ ഭരണസമിതിക്ക് ഭരണം തുടരാമെന്ന് പറഞ്ഞിട്ടില്ല രമേശ് പിഷാരടിയും അൻസിബയും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ് കേസ് നിലനിൽക്കെ ഇത്തരമൊരു കത്തുമായി രംഗത്തെത്തിയത് അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഉഷ ഹസീന കൂട്ടിച്ചേർത്തു.
അഡ്ഹോക്ക് കമ്മിറ്റിക്കെതിരെയുള്ള കേസ് കോടതിയുടെ പരിഗണനയിലാണെന്നും കമ്മിറ്റിക്ക് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയ കോടതി ഈ മാസം 27ന് വിശദമായ വാദം കേൾക്കാൻ കേസ് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടപടികളുമായി മുന്നോട്ടു പോകാൻ ഭരണസമിതിക്ക് അവകാശമില്ല എന്നാണ് ഉഷ ഹസീന ഉന്നയിക്കുന്നത്. കൂടാതെ കഴിഞ്ഞ ജനറൽബോഡിയിൽ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഭരണസമിതി രാജിവച്ച് ഒഴിഞ്ഞത് എന്നാൽ പിന്നീട് തിരിച്ചു വരുന്നു എന്ന് പ്രഖ്യാപിക്കുകയും ഇപ്പോൾ തെറ്റുപറ്റിയെന്ന് സമ്മതിച്ചു മാപ്പ് ചോദിക്കുകയും ചെയ്യുന്ന രീതിയിൽ കത്തയക്കുകയും ചെയ്യുന്നത് ജനറൽബോഡി അംഗീകരിക്കില്ല എന്നും അവർ വ്യക്തമാക്കി.
ENGLISH SUMMARY
The controversy within the star-studded organization AMMA is intensifying. Actress Usha Hasina has come out with a strong criticism of the open letter sent by former president Shweta Menon to the members of the organization. Usha Hasina’s response is that the moves being made by the current governing body while the case related to the ad hoc committee is under consideration by the court is contempt of court.