Vedhika: ‘ദിലീപ് സാർ ദി ബെസ്റ്റ്, ഒരു റോസിനെപ്പോലെ നോക്കണമെന്ന് പറഞ്ഞു’
Vedhika About Dileep: ഒരിടവേളയ്ക്ക് ശേഷം ആട് 3യിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് വേദിക. ഇപ്പോഴിതാ, ആട് 3യിലെ വിശേഷങ്ങളും മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടനെ പറ്റിയും മനസ് തുറക്കുകയാണ് താരം. ആട് 3 നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് വേദിക. അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഒരിടവേളയ്ക്ക് ശേഷം ആട് 3യിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, ആട് 3യിലെ വിശേഷങ്ങളും മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടനെ പറ്റിയും മനസ് തുറക്കുകയാണ് താരം.
‘ആട് 3 നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ഫാമിലി ഓഡിയൻസിന് വലിയൊരു റിലീഫ് കൊടുക്കും. ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നു. പാട്ട് ഷൂട്ട് ചെയ്ത സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. കടുത്ത ജലദോഷവും ചുമയും പനിയും തൊണ്ടവേദനയും എല്ലാമുണ്ടായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ അതൊന്നും സോങിൽ വിസിബിൾ ആയില്ലെന്ന് വേദിക പറഞ്ഞു.
ദിലീസ് സാർ ആണ് എന്റെ ആദ്യത്തെ കോ സ്റ്റാർ. ഏറ്റവും മികച്ചത് അദ്ദേഹമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും നല്ലയാളാണ്, എന്നോട് വളരെ നന്നായാണ് പെരുമാറിയത്. ദയയും എളിമയുമുള്ള വ്യക്തിയാണ്. അദ്ദേഹം ശൃംഖാരവേലൻ സെറ്റിൽ വച്ച് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആർട്ടിസ്റ്റുകളെ നാം എപ്പോഴും ഒരു പൂവ് പോലെ റോസാ പൂ പോലെ നോക്കാണമെന്ന് അദ്ദേഹം പറഞ്ഞു.
അവരിൽ നിന്നും പല വിധത്തിലുള്ള ഇമോഷൻസ് വരേണ്ടത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ലോകത്ത് എവിടെ പോയാലും മലയാളികളെ കാണാൻ കഴിയും. ശൃംഖാരവേലന് ശേഷമാണ് മലയാളികളുടെ സ്നേഹം എനിക്ക് ലഭിച്ച് തുടങ്ങിയത്. ഇപ്പോഴും ശൃംഖാലവേലനിലെ കഥാപാത്രമായാണ് പല പ്രേക്ഷകരും എന്നെ തിരിച്ചറിയുന്നത്’ എന്നും താരം പറഞ്ഞു.