Vedhika: ‘ദിലീപ് സാർ ദി ബെസ്റ്റ്, ഒരു റോസിനെപ്പോലെ നോക്കണമെന്ന് പറഞ്ഞു’

Vedhika About Dileep: ഒരിടവേളയ്ക്ക് ശേഷം ആട് 3യിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് വേദിക. ഇപ്പോഴിതാ, ആട് 3യിലെ വിശേഷങ്ങളും മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടനെ പറ്റിയും മനസ് തുറക്കുകയാണ് താരം. ആട് 3 നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാ​ഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.

Vedhika: ദിലീപ് സാർ ദി ബെസ്റ്റ്, ഒരു റോസിനെപ്പോലെ നോക്കണമെന്ന് പറഞ്ഞു

Vedhika

Published: 

30 Mar 2026 | 05:22 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് വേദിക. അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഒരിടവേളയ്ക്ക് ശേഷം ആട് 3യിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, ആട് 3യിലെ വിശേഷങ്ങളും മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടനെ പറ്റിയും മനസ് തുറക്കുകയാണ് താരം.

‘ആട് 3 നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ഫാമിലി ഓഡിയൻസിന് വലിയൊരു റിലീഫ് കൊടുക്കും. ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാ​ഗ്യമായി കാണുന്നു. പാട്ട് ഷൂട്ട് ചെയ്ത സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. കടുത്ത ജലദോഷവും ചുമയും പനിയും തൊണ്ടവേദനയും എല്ലാമുണ്ടായിരുന്നു. ഭാ​ഗ്യമെന്ന് പറയട്ടെ അതൊന്നും സോങിൽ വിസിബിൾ ആയില്ലെന്ന് വേദിക പറഞ്ഞു.

ALSO READ: ‘മമ്മൂക്ക കൂടുതലും സംസാരിക്കുന്നത് അക്കാര്യമാകും, മന്ത്രിസഭയെ ഇങ്ങനെ പറയാന്‍ എന്തു ധൈര്യമാടാ എന്ന് ചോദിക്കും

ദിലീസ് സാർ ആണ് എന്റെ ആദ്യത്തെ കോ സ്റ്റാർ. ഏറ്റവും മികച്ചത് അദ്ദേഹമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും നല്ലയാളാണ്, എന്നോട് വളരെ നന്നായാണ് പെരുമാറിയത്. ദയയും എളിമയുമുള്ള വ്യക്തിയാണ്. അദ്ദേഹം ശൃംഖാരവേലൻ സെറ്റിൽ വച്ച് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആർ‌ട്ടിസ്റ്റുകളെ നാം എപ്പോഴും ഒരു പൂവ് പോലെ റോസാ പൂ പോലെ നോക്കാണമെന്ന് അദ്ദേഹം പറഞ്ഞു.

അവരിൽ നിന്നും പല വിധത്തിലുള്ള ഇമോഷൻസ് വരേണ്ടത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ലോകത്ത് എവിടെ പോയാലും മലയാളികളെ കാണാൻ കഴിയും. ശൃംഖാരവേലന് ശേഷമാണ് മലയാളികളുടെ സ്നേഹം എനിക്ക് ലഭിച്ച് തുടങ്ങിയത്. ഇപ്പോഴും ശൃംഖാലവേലനിലെ കഥാപാത്രമായാണ് പല പ്രേക്ഷകരും എന്നെ തിരിച്ചറിയുന്നത്’ എന്നും താരം പറഞ്ഞു.

Follow Us
Related Stories
Actor Vijay’s assets: വിജയ്‌യുടെ പക്കൽ എത്ര കോടിയുണ്ട്? സത്യവാങ്മൂലത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ
Balachandra Menon: ‘സിനിമയില്‍ പുതുമുഖം പോലെ തോന്നുന്നു; അഭിനേതാവ് എന്ന പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കും’
Vinod Kovoor: ‘മമ്മൂക്ക കൂടുതലും സംസാരിക്കുന്നത് അക്കാര്യമാകും, മന്ത്രിസഭയെ ഇങ്ങനെ പറയാന്‍ എന്തു ധൈര്യമാടാ എന്ന് ചോദിക്കും’
Kathanar Teaser: അനുഷ്ക ഷെട്ടിയും പ്രഭുദേവയും ജയസൂര്യക്കൊപ്പം; മലയാള സിനിമയുടെ ചരിത്രം മാറ്റാൻ കത്തനാർ ഉടനെത്തുന്നു
Dhyan sreenivasan: പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ട് മാഷിനെ ഓടിച്ചിട്ട് അടിച്ചു; ധ്യാൻ ശ്രീനിവാസൻ
Mohiniyattam Movie: സര്‍പ്രൈസായി കിട്ടിയ വേഷം തലവര മാറ്റി; മോഹിനിയാട്ടത്തിലെ ഇരട്ടകളെ ഇഷ്ടപ്പെട്ടോ?
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ