5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Nivin Pauly: ‘മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; നിവിൻ പോളിക്കെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി

Updates on Allegation Against Actor Nivin Pauly: മൂന്ന് ദിവസത്തോളം മയക്കുമരുന്ന് നൽകി ദുബായിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

Nivin Pauly: ‘മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; നിവിൻ പോളിക്കെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി
നടൻ നിവിൻ പോളി (Image Courtesy: PTI)
Follow Us
nandha-das
Nandha Das | Updated On: 04 Sep 2024 07:39 AM

ഇടുക്കി: നടൻ നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരിയായ യുവതി. തന്നെ അറിയില്ലെന്ന് നിവിൻ പോളി പറയുന്നത് പച്ചക്കള്ളമാണ്. മൂന്ന് ദിവസത്തോളം മയക്കുമരുന്ന് നൽകി ദുബായിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും, കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സിനിമയിൽ അവസരം വാഗ്‌ദനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയെങ്കിലും പോലീസ് അന്വേഷിച്ച് നടപടി ഉണ്ടായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. ശ്രേയ എന്ന വ്യക്തിയാണ് തനിക്ക് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ ആറാം പ്രതിയായാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ നിവിൻ പോളി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ എന്ന സ്ത്രീയാണ് സംഭവത്തിൽ ഒന്നാം പ്രതി. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് വ്യക്തികൾ. 2023 നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ​ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്, ഐപിസി 376, 354, 376 ഡി. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനം നടന്നതെന്നുമാണ് പരാതിയിൽ പറയുന്നു. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ്പിക്കാണ്. പിന്നീട് ഊന്നുകൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.

ALSO READ: ‘പരാതിക്കാരിയെ അറിയില്ല, തൻ്റെ ഭാ​ഗത്ത് 100% ന്യായം’; നടന്‍ നിവിൻ പോളി

യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന ആരോപണങ്ങൾ തള്ളി നിവിൻ പോളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും തൻ്റെ ഭാ​ഗത്താണ് 100 ശതമാനം ന്യായമെന്നും നിവിൻ പോളി പത്രസമ്മേളനത്തിൽ പറഞ്ഞു. നിരപരാതിത്വം തെളിയിക്കും. വ്യാജപരാതിയാകാമെന്നാണ് പോലീസും പറഞ്ഞത്. സത്യമല്ലെന്ന് തെളിയിക്കുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും നിവിൽ പോളി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും താൻ സഹകരിക്കും. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണ് ഈ വാർത്ത എന്ന് മാത്രമാണ് എനിക്ക് പറയുന്നള്ളത് എന്നും നിവിൻ കൂട്ടിച്ചേർത്തു.

Latest News