AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahaana Krishna: ‘ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം’; പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

Ahaana Krishna Shares Selfie with CM Pinarayi Vijayan: ഞായറാഴ്ച ഫ്ലൈറ്റ് യാത്രയ്ക്കിടെ അഹാന കൃഷ്ണ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്.

Ahaana Krishna: ‘ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം’; പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ
അഹാന കൃഷ്നയും, മുഖ്യമന്ത്രി പിണറായി വിജയനുംImage Credit source: Ahaana Krishna/Instagram
nandha-das
Nandha Das | Published: 10 Aug 2025 16:24 PM

ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമാണ് അഹാന കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് താരം. അഹാനയും സഹോദരിമാരുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വീഡിയോകൾ എന്നും ട്രെൻഡിങ് ആകാറുമുണ്ട്. ജീവിതത്തിലെ പല സന്തോഷ നിമിഷങ്ങളും അഹാനയും കുടുംബവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്ഥിരമായി യാത്രകൾ ചെയ്യാറുള്ള അഹാന കൂടുതലും ഫ്ലൈറ്റിൽ കിട്ടിയ ഇഷ്ടപ്പെട്ട ഭക്ഷണത്തിൻറെ വിശേഷങ്ങളും യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സിനിമാതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ, ഞായറാഴ്ച അഹാന ഫ്ലൈറ്റ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് മുഖ്യമന്ത്രി പിണറായി വിജയനെ ആണ്.

Ahaana Krishna Ig Story

അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ALSO READ: മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് ….. കുഞ്ചാക്കോ ബോബനെ ട്രോളി ഡിവൈഎഫ്െഎ നേതാവ്

മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള സെൽഫിയാണ് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘എന്തൊരു യാദൃഷികം. ഏറെ സ്നേഹസമ്പന്നനായ ആർക്കും എളുപ്പത്തിൽ സമീപിക്കാവുന്ന വ്യക്തിത്വം. പിണറായി വിജയൻ’ എന്നാണ് ഫോട്ടോയ്ക്ക് താഴെ അഹാന കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായതിനാൽ ചിത്രത്തിന് താഴെ ആരാധകർക്ക് നേരിട്ട് കമന്റ്റ് ചെയ്യാൻ സാധിക്കില്ല. എങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇതേകുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.