Bigg Boss Malayalam Season 7: അക്ബറിനെ കുടഞ്ഞ് മോഹൻലാൽ; ഒരാഴ്ചയിൽ രേണു സുധിയെക്കൊണ്ട് നല്ലത് പറയിക്കണമെന്ന് ശാസന
Mohanlal Against Akbar Khan: അക്ബർ ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി മോഹൻലാൽ. രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിനാണ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അക്ബർ ഖാനെ വിമർശിച്ചത്.
ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ അക്ബർ ഖാനെ കുടഞ്ഞ് മോഹൻലാൽ. രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച അക്ബർ ഖാനെ മോഹൻലാൽ രൂക്ഷമായി വിമർശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രേണു സുധിയെക്കൊണ്ട് നല്ലത് പറയിക്കണമെന്ന ശാസനയും മോഹൻലാൽ നൽകി.
ആദ്യം നല്ല നല്ല പേരുകളെപ്പറ്റിയാണ് മോഹൻലാൽ സംസാരിച്ചത്. അനീഷിന് ലഭിച്ച മുള്ളൻ പന്നി, ആദില-നൂറ ദമ്പതിമാർക്ക് ലഭിച്ച പൂമ്പാറ്റ തുടങ്ങിയ പേരുകളൊക്കെ അദ്ദേഹം എടുത്തുപറഞ്ഞു. ജിസേലിന് എന്ത് പേരാണ് കിട്ടിയതെന്ന് ചോദിച്ചപ്പോൾ തനിക്ക് ആരും പേര് നൽകിയില്ലെന്ന് താരം മറുപടി നൽകി. ‘എങ്കിൽ ഇപ്പോൾ തരാൻ പറയാം’ എന്ന് പറഞ്ഞ മോഹൻലാൽ ഒനീൽ സാബുവിനോട് ചോദിച്ചു. ‘ഇന്നത്തെ ലുക്കിൽ ശ്രീദേവി എന്നാണ് ഒനീൽ പറഞ്ഞത്. നെവിൻ ‘മേക്കപ്പ് റാണി’ എന്ന പേര് നൽകിയപ്പോൾ അനുമോൾ ‘ബാർബി ഡോൾ’ എന്ന് വിളിക്കുമെന്ന് പറഞ്ഞു. രേണു സുധി പറഞ്ഞ ‘ബ്യൂട്ടി പാർലർ’ എന്ന പേര് എല്ലാവരും കയ്യടിയോടെ സ്വീകരിച്ചു. മോഹൻലാലും ജിസേലും ആർത്തുചിരിച്ചു.




ഇതിന് പിന്നാലെയാണ് മോഹൻലാൽ അക്ബർ ഖാനെ കുടഞ്ഞത്. പറഞ്ഞത് നല്ല പേരാണോ എന്ന് അദ്ദേഹം അക്ബറിനോട് ചോദിച്ചു. “ഈ ഷോ ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നതാണ്. നിങ്ങളെ ഇഷ്ടപ്പെടുന്നവരും അവരെ ഇഷ്ടപ്പെടുന്നവരും നിങ്ങളെ ഇഷ്ടപ്പെടാത്തവരുമൊക്കെയുണ്ട്” എന്നും അദ്ദേഹം പറഞ്ഞു. തനിക്കും ആ പേര് മോശമായിത്തോന്നിയെന്നാണ് അക്ബർ മറുപടി നൽകിയത്. താൻ ചേച്ചിയോട് സോറി പറഞ്ഞു. എല്ലാവരുടെ മുന്നിലും ആ പേര് കേട്ടപ്പോൾ ചമ്മിപ്പോയെന്നും വേറെ എന്ത് പേരാണെങ്കിലും കുഴപ്പമില്ലെന്നും രേണു പറഞ്ഞു. അക്ബർ സോറി പറഞ്ഞെങ്കിലും ആ ഫീല് മാറില്ലല്ലോ എന്നും രേണു ചോദിച്ചു. ഇതോടെ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രേണുവിനെക്കൊണ്ട് നല്ലത് പറയിക്കണമെന്നതാണ് ശിക്ഷ എന്ന് മോഹൻലാൽ അക്ബറിനോട് പറഞ്ഞു.
വിഡിയോ